സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 2 ജനുവരി 2026 (10:40 IST)
ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റ് മാത്രം പോരെന്നും തൊണ്ടി മുതലും കണ്ടെത്തണമെന്ന് കോണ്‍ഗ്രസ് നേതാവ്
രമേശ് ചെന്നിത്തല പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് തങ്ങള്‍ പറഞ്ഞതെല്ലാം ശരിയായി വന്നു കൊണ്ടിരിക്കുകയാണെന്നും രമേശ് പറഞ്ഞു. സ്വര്‍ണം വളരെ ആസൂത്രിതമായാണ് വിദേശത്തേക്ക് കടത്തിയിട്ടുള്ളത് വലിയ കൊള്ളയാണ് ശബരിമലയുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആളുകളെ അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം കാര്യമായില്ല. തൊണ്ടിമുതലും കണ്ടെത്തേണ്ടേ, തൊണ്ടിമുതല്‍ എവിടെ-കൂടുതല്‍ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ നിയന്ത്രണത്തില്‍ സിബിഐ അന്വേഷണം വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു കാര്യം വളരെ വ്യക്തമാണെന്നും അയ്യപ്പന്റെ മുതലുകട്ടവരാരും രക്ഷപ്പെട്ടിട്ടില്ലെന്നും രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ശബരിമല സ്ത്രീ പ്രവേശന വിഷയം പരിഗണിക്കാന്‍ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനുള്ള സാധ്യത തേടി സുപ്രീം കോടതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വിഷയം പരിഗണനയിലാണെന്ന് പറഞ്ഞു.
മതസ്വാതന്ത്ര്യം, സ്ത്രീ അവകാശങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഒരു സുപ്രധാന തീരുമാനമുണ്ടാകാനുള്ള സാധ്യതയുണ്ട്. കൂടാതെ ലിംഗസമത്വം ഉറപ്പാക്കാന്‍ മതപരമായ ആചാരങ്ങളില്‍ കോടതി ഇടപെടണമോ എന്നും തീരുമാനിക്കും.