നെടുമങ്ങാട്|
Last Modified ബുധന്‍, 10 ജൂണ്‍ 2015 (14:45 IST)
അനവധി കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ മഞ്ച സ്വദേശി രേവതി ഭവനില്‍ സി.സി പ്രശാന്ത് എന്ന 35 കാരനെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി ഷെഹീന്‍ അഹമ്മദിനു ലഭിച്ച രഹസ്യ സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പി സെയ്ബുദ്ദീന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളായി ഇയാള്‍ പല സ്ഥലങ്ങളിലുമായി കേപ്പന്‍ അനി, ശോഭ ജോണ്‍, ഡിങ്കന്‍ ബിനു, ഊളന്‍ ബിജു, കാട്ടുണ്ണി എന്നീ ക്രിമിനലുകള്‍ക്കൊപ്പം ഗുണ്ടാ പ്രവര്‍ത്തനം, പിടിച്ചുപറി, വാഹന സി.സി പിടിത്തം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
2014 ഡിസംബറില്‍ കുളവിക്കോണം സ്വദേശിനിയും വിജിലന്‍സ് ഡയറക്ടറേറ്റില്‍ എല്‍.ഡി.ക്ലര്‍ക്കുമായിരുന്ന ജിഷയുടെ വീട്ടില്‍ പ്രശാന്തും കൂട്ടാളികളായ കാട്ടുണ്ണി, കൊച്ചുകണ്ണന്‍ എന്നിവര്‍ അതിക്രമിച്ചുകയറി കുടുംബാംഗങ്ങളെ ഉപദ്രവിക്കുകയും ബാഗും പണവുമായി കടന്നു കളയുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസുമുണ്ട്.