ഓപ്പറേഷന്‍ സുരക്ഷ: 527 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം| Last Modified ശനി, 27 ജൂണ്‍ 2015 (17:04 IST)
ഗുണ്ടാ മാഫിയാ സംഘങ്ങള്‍ക്ക് എതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ കഴിഞ്ഞ ദിവസം 527 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റേഞ്ചില്‍ 117 പേരും കൊച്ചി റേഞ്ചില്‍ 60 പേരും തൃശൂര്‍ റേഞ്ചില്‍ 170 പേരും കണ്ണൂര്‍ റേഞ്ചില്‍ 180 പേരുമാണ് പിടിയിലായത്.


ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരം: തിരുവനന്തപുരം സിറ്റി 15, തിരു.റൂറല്‍ 40, കൊല്ലം നഗരം 06, കൊല്ലം റൂറല്‍ 38, പത്തനംതിട്ട 18, ആലപ്പുഴ ഒന്ന്, കോട്ടയം ഒന്ന്, ഇടുക്കി 2, കൊച്ചി നഗരം 35, എറണാകുളം റൂറല്‍ 21, തൃശൂര്‍ നഗരം 29, തൃശൂര്‍ റൂറല്‍ 35, പാലക്കാട് 65, മലപ്പുറം 41, കോഴിക്കോട് നഗരം 27, റൂറല്‍ 23, വയനാട് 6, കണ്ണൂര്‍ 84, കാസര്‍കോട് 40.

വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകള്‍ സംസ്ഥാനത്ത് ഉടനീളം നടത്തുമെന്ന് പൊലീസ് മേധാവി അറിയിച്ചു. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തവര്‍ക്ക് എതിരായുള്ള പരാതികള്‍ 1090 എന്ന നമ്പരില്‍ വിളിച്ച് അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :