തിരുവനന്തപുരം|
Last Modified ഞായര്‍, 4 സെപ്‌റ്റംബര്‍ 2016 (15:31 IST)
എട്ടു വയസുകാരിയെ പീഡിപ്പിച്ച യുവാവിനു കോടതി മൂന്നു വര്‍ഷത്തെ കഠിനതടവും പതിനായിരം രൂപ പിഴയും വിധിച്ചു. മടവൂര്‍ ആറുകാഞ്ഞിരം ചരുവിള വീട്ടില്‍ മോഹനന്‍ പിള്ള എന്ന 37 കാരനാണ് കോടതി ശിക്ഷ വിധിച്ചത്.
2013 ലാണു കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂള്‍ വിട്ട് വീട്ടിലേക്കു വരുന്ന വഴിയില്‍ വച്ചാണു കുട്ടിയെ തടഞ്ഞ് നിര്‍ത്തി പീഡിപ്പിച്ചത്. തിരുവനന്തപുരം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍റ് സെഷന്‍സ് കോടതി ജഡ്ജി ജോബിന്‍ സെബാസ്റ്റ്യനാണ് ശിക്ഷ വിധിച്ചത്.
പള്ളിക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. സമാനമായ മറ്റൊരു പീഡന കേസില്‍ ശിക്ഷിക്കപ്പെട്ട് പ്രതി ഇപ്പോള്‍ ജയിലിലാണ്.