കൊച്ചി|
Last Modified ശനി, 21 ജനുവരി 2017 (15:54 IST)
വ്യാജ രേഖ നിര്‍മ്മിച്ച് ബാങ്കില്‍ നിന്ന് ഒന്‍പതു ലക്ഷം രൂപയുടെ ഭവന വായ്പ അനുവദിച്ച കേസില്‍ മുന്‍ സീനിയര്‍ മാനേജര്‍ക്ക് ഒരു വര്‍ഷത്തെ തടവ്. യൂണിയന്‍ ബാങ്ക് മുന്‍ സീനിയര്‍ മാനേജര്‍ തൃശൂര്‍ ചേര്‍പ്പ് സ്വദേശി കെ.കെ.വിശ്വംഭരന്‍എന്ന 70 കാരനാണ് സി.ബി.ഐ കോടതി ഒരു വര്‍ഷം തടവും 50000 രൂപ പിഴയും വിധിച്ചത്.
ഭവന വായ്പ അനുവദിക്കുന്നതിനു മുമ്പ് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയതു മുതല്‍ ബാങ്കിന്‍റെ തെറ്റിദ്ധരിപ്പിച്ചാണ് വായ്പ അനുവദിച്ചത് എന്ന് കോടതി കണ്ടെത്തി. വായ്പ തുക തിരിച്ചടച്ചതുമില്ല. അതേ സമയം കൂട്ടു പ്രതികളായ വടക്കുംമുറി റ്റി.എ.നസീര്‍ (50), ഭാര്യ റഷീല എന്നിവരെ കോടതി വിട്ടയച്ചു.