ലോണ്‍ തരപ്പെടുത്താനെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടി പിടിയിലായി

ലോണ്‍, പണം, പൊലീസ്,അറെസ്റ്റ്
കൊല്ലം| VISHNU.NL| Last Modified ശനി, 28 ജൂണ്‍ 2014 (17:39 IST)
കുറഞ്ഞ പലിശയ്ക്ക് വായ്പ ശരിയാക്കി തരാമെന്ന് വാഗ്ദാനം നല്‍കി നിരവധി പേരില്‍ നിന്ന് വന്‍ തുക തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴ അമ്പലപ്പുഴ വെള്ളക്കിണര്‍ കണിയാം‍പറമ്പില്‍ മുഹമ്മദ് സാദിഖ് (48), തെക്കനാര്യാട് ശവക്കോട്ട പാലത്തിനു സമീപം പുരുഷോത്തമ പറമ്പില്‍ മജു (38), പവര്‍‍ഹൌസ് റോഡ് കൈതപ്പോള പുരയിടത്തില്‍ താജുദ്ദീന്‍ (51) എന്നിവരാണു പൊലീസ് വലയിലായത്.

ചിറയിന്‍കീഴ് സ്വദേശി
സുഗതനെ ഇത്തരത്തില്‍ രണ്ടര ലക്ഷം രൂപ കബളിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയിന്‍മേല്‍ നടത്തിയ അന്വേഷണമാണ്‌ ഇവരെ അറസ്റ്റ് ചെയ്യാന്‍ കാരണമായത്.

2004ല്‍ ചിറയിന്‍കീഴില്‍ ആടുവളര്‍ത്തല്‍ ഫാം, വാനില കൃഷി നടത്താന്‍ എന്നിവയ്ക്കായി 50 ലക്ഷം രൂപയ്ക്കായി ബാങ്കുകളില്‍ കയറിയിറങ്ങിയ സുഗതനെ ഇവര്‍ സമര്‍ത്ഥമായി വലയിലാക്കുകയായിരുന്നു. ലോണ്‍ തരപ്പെടുത്തിക്കൊടുക്കാമെന്ന് പത്രപരസ്യം നല്‍കിയാണ്‌ ഇവര്‍ കബളിപ്പിക്കലിനു കളമൊരുക്കിയത്.

സുഗതനെക്കൂടാതെ നിരവധി പേരില്‍ നിന്ന് ഇത്തരത്തില്‍ പ്രതികള്‍ പണം തട്ടിയെടുത്തതായി പരാതി ഉണ്ടായിട്ടുണ്ടെന്നറിയുന്നു. പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം തുടരുകയാണ്‌.

ക്രൈം ബ്രാഞ്ച് എസ്.പി ടി.എഫ് സേവ്യറുടെ നേതൃത്വത്തില്‍ സി.ഐ കെ.ബാലാജി, എസ്.ഐമാരായ നസറുദ്ദീന്‍, പ്രസാദ്, ദിലീപ് രഘുനാഥന്‍ പിള്ള എന്നിവര്‍ ഉള്‍പ്പെടുന്ന പൊലീസ് സംഘമാണ്‌ പ്രതികളെ വലയിലാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :