അരിമ്പൂർ തീർത്ഥകേന്ദ്ര തിരുന്നാളിന് തുടക്കമായി; അങ്ങാടി വളയെഴുന്നള്ളിപ്പ് ഞായറാഴ്ച
Arimpur Church
അരിമ്പൂർ സെന്റ് ആന്റണീസ് പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തീർത്ഥകേന്ദ്ര തിരുന്നാളിന് തുടക്കമായി. ദീപാലങ്കാരം സ്വിച്ച് ഓൺ കർമം വെള്ളിയാഴ്ച നടന്നു.
ഇന്ന് വൈകിട്ട് 5.30 ന് കൂടുതുറക്കൽ ചടങ്ങ്. ആണ്ടിൽ ഒരിക്കൽ മാത്രം കൂടുതുറന്ന് വിശുദ്ധന്റെ തിരുസ്വരൂപം പുറത്തേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങിൽ നാനാജാതി മതസ്ഥരായ നൂറുകണക്കിനു വിശ്വാസികൾ പങ്കെടുക്കും. ഹാരാർപ്പണം, തിരുസ്വരൂപം ഇടവക പള്ളിയിലേക്ക് ആഘോഷമായി കൊണ്ടുപോകൽ എന്നീ ചടങ്ങുകളും ഇന്ന് നടക്കും.
പ്രധാന തിരുന്നാൾ ദിനമായ ഞായറാഴ്ച രാവിലെ 5.30, ഏഴ്, 8.30 എന്നീ സമയങ്ങളിൽ കുർബാന. ആഘോഷമായ തിരുന്നാൾ കുർബാന 10 മണിക്ക് ആരംഭിക്കും. വൈകിട്ട് നാലിനും കുർബാനയുണ്ട്. അതിനുശേഷം ആഘോഷമായ തിരുന്നാൾ പ്രദക്ഷിണം, വെടിക്കെട്ട്, ബാന്റ് വാദ്യം എന്നിവ നടക്കും.
തിരുന്നാളിന് മാറ്റ് കൂട്ടുന്ന അങ്ങാടി വളയെഴുന്നള്ളിപ്പ് ഞായറാഴ്ച രാത്രി ഏഴിന് ആരംഭിക്കും. രാഗദീപം മുണ്ടത്തിക്കോട് ബാന്റ് വാദ്യം, കോട്ടപ്പടി സുരേന്ദ്രന്റെ നേതൃത്വത്തിൽ നാദസ്വരം, ചേറ്റുപുഴ മണിക് പാർട്ടിയുടെ മേളം എന്നിവയാണ് അങ്ങാടി വളയെഴുന്നള്ളിപ്പിന്റെ ഭാഗമായി അണിനിരക്കുക. അരനൂറ്റാണ്ടോളമായി കുന്നത്തങ്ങാടിയിലെ വ്യാപാരികളും സൗഹൃദസംഘവും ചേര്‍ന്ന് നടത്തുന്ന ആഘോഷമായ വളയെഴുന്നള്ളിപ്പില്‍ നൂറുകണക്കിനു ആളുകള്‍ പങ്കെടുക്കും. Also Read: ഡൽഹിയിൽ ഇടത് കൊടുങ്കാറ്റ്, കൈ കൊടുത്ത് പാറ്റകൾ; മോദി സർക്കാർ പ്രതിരോധത്തിൽ
