കുട്ടികൾ മാത്രമല്ല അധ്യാപകരും മാതാപിതാക്കളും പഠിക്കണം; വിദ്യാഭ്യാസ രീതിയുടെ മുഖം മിനുക്കുന്ന 'റിസോഴ്സിയോ'
Resorcio Student Workshop
' കുട്ടികൾക്ക് പഠിക്കാൻ മെറ്റീരിയൽസ് ഇല്ലാത്തതല്ല പ്രശ്നം, അല്ലെങ്കിൽ അധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികളെ പഠിപ്പിക്കാൻ കണ്ടന്റ് കിട്ടാത്തതുമല്ല. യഥാർഥ പ്രശ്നം മറ്റു പലതുമാണ്. അവരായിരിക്കുന്ന ചുറ്റുപാടുകൾ മുതൽ മാനസികാവസ്ഥ വരെ കുട്ടികളുടെ കരിയറിനെ സ്വാധീനിക്കുന്നുണ്ട്. അത് മനസിലാക്കിയാണ് 'റിസോഴ്സിയോ' എന്ന ആശയത്തിലേക്ക് ഞങ്ങൾ എത്തുന്നത്,' അറിവിന്റെയും നൂതന വിദ്യാഭ്യാസ രീതിയുടെയും പുത്തൻ ജാലകങ്ങൾ തുറന്നിട്ട എഡ്യുക്കേഷൻ സ്റ്റാർട്ടപ്പും കണ്ടന്റ് അഗ്രിഗേറ്റർ പ്ലാറ്റ്ഫോമുമായ 'റിസോഴ്സിയോ'യുടെ സ്ഥാപകരിൽ ഒരാളായ റോബിൻസ് ജെ ആലപ്പാട്ട് പറഞ്ഞു.
'റിസോഴ്സിയോ'യുടെ തുടക്കം
കോവിഡ് സമയത്താണ് വിദ്യാർഥികളെ ലക്ഷ്യംവെച്ച് ഒരു ഇ-പ്ലാറ്റ്ഫോം ആരംഭിക്കുന്നത്. സുഹൃത്തായ ഗീതിക സുദീപ് സഹസ്ഥാപകയായിരുന്നു. ഒരു കണ്ടന്റ് പ്ലാറ്റ്ഫോം എന്ന നിലയിൽ മാത്രമായിരുന്നു ആദ്യകാല പ്രവർത്തനം. പഠിക്കാനുള്ള മെറ്റീരിയൽസ് തയ്യാറാക്കുന്നു, പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കി നോട്ടുകൾ തയ്യാറാക്കുക എന്നതൊക്കെയായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. കുട്ടികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും ഉപകാരപ്പെടുന്ന രീതിയിൽ കണ്ടന്റുകൾ ഒരുക്കിനൽകി. പിന്നീടാണ് ഒരുകാര്യം മനസിലായത്, കുട്ടികൾക്ക് പഠിക്കാൻ മെറ്റീരിയൽസ് ഇല്ലാത്തതല്ല പ്രശ്നം, അവരെ ബാധിക്കുന്ന മറ്റു പല പ്രശ്നങ്ങളും ഉണ്ട്. അങ്ങനെയാണ് കുറച്ചുകൂടി വിശാലമായ കാഴ്ചപ്പാടിൽ 'റിസോഴ്സിയോ' എന്ന ആശയത്തിലേക്ക് എത്തുന്നത്. 2022 അവസാനത്തോടെയാണ് 'റിസോഴ്സിയോ' എന്ന ആശയത്തിലേക്ക് എത്തുന്നത്.
Resorcio Teacher's Workshop
കേവലം പഠിക്കുന്നതോ പഠിപ്പിക്കുന്നതോ അല്ല !
വിദ്യാർഥികൾക്ക് പഠിക്കാനായി സൗകര്യം ഒരുക്കുന്നതോ അധ്യാപകർക്ക് പഠിപ്പിക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതോ അല്ല യഥാർഥത്തിൽ ആവശ്യമെന്ന് ഞങ്ങൾ മനസിലാക്കി. സ്‌കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമായി സംസാരിച്ചു. വിദ്യാർഥികളിൽ ഉണ്ടാകുന്ന മാനസിക, ശാരീരിക മാറ്റങ്ങൾ മുതൽ അവർ ആയിരിക്കുന്ന സാഹചര്യങ്ങളിൽ എങ്ങനെ സ്വാധീനിക്കപ്പെടുന്നു എന്നത് വരെ ഞങ്ങൾ പഠനവിഷയമാക്കി. ഇതെല്ലാം മനസിലാക്കി കൊണ്ട് കുറച്ചുകൂടി വിശാലമായ ഒരു പരിശീലന പദ്ധതിയാണ് പിന്നീട് ഞങ്ങൾ പിന്തുടരുന്നത്. പ്രധാനമായും സിബിഎസ്ഇ സ്‌കൂളുകളിലാണ് ഇപ്പോൾ 'റിസോഴ്സിയോ'യുടെ പ്രൊജക്ടുകൾ നടക്കുന്നത്. മാതാപിതാക്കൾക്കും കുട്ടികൾക്കും ഇടയിലും അധ്യാപകർക്കും വിദ്യാർഥികൾക്കും ഇടയിലും ചില കമ്യൂണിക്കേഷൻ വിടവുകൾ ഉണ്ടെന്ന് ഞങ്ങൾക്ക് മനസിലായി. അത് പരിഹരിക്കാനായി മനശാസ്ത്രപരമായ രീതിയിലും ഈ വിഷയത്തെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അതിനു ഉതകുന്ന തരത്തിൽ വിദഗ്ധരെ കൂടി ഉൾക്കൊള്ളിച്ചാണ് പരിശീലന പദ്ധതി ഇപ്പോൾ മുന്നോട്ടു പോകുന്നത്.
കേവലം ട്രെയ്നിങ് പരിപാടിയല്ല
സ്‌കൂൾ ഇക്കോ സിസ്റ്റത്തിനകത്ത് നിന്നുള്ള ഒരു പദ്ധതിയാണ് 'റിസോഴ്സിയോ'യിലൂടെ നടപ്പിലാക്കുന്നത്. നിലവിൽ സിബിഎസ്ഇ സ്‌കൂളുകളിൽ മാത്രമാണെങ്കിലും മറ്റു മേഖലകളിലേക്കും ഇത് നീട്ടാനുള്ള ആലോചനകൾ നടക്കുന്നുണ്ട്. ഒന്നര വർഷം നീണ്ടുനിൽക്കുന്ന വിശാലമായ പ്രൊജക്ടാണ് ഞങ്ങൾ സ്‌കൂളുകളിൽ നടപ്പിലാക്കുന്നത്. സർവീസ് ഒന്നര വർഷമാണെങ്കിലും പത്ത് മാസത്തെ ഫീസാണ് ഒരു വിദ്യാർഥിയിൽ നിന്ന് വാങ്ങുന്നത്. പെർ ഹെഡ് എന്ന നിലയിൽ സ്‌കൂളുകളിൽ നിന്നാണ് ഫീസ് ഈടാക്കുക. സ്‌കൂളുകൾക്ക് നൽകുന്ന സർവീസ് അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് നടപ്പിലാക്കുക. ഉദാഹരണത്തിന് ആദ്യത്തേത് 'ഹാപ്പിനെസ് ട്രയാങ്കിൾ' എന്ന വിഭാഗമാണ്. രക്ഷിതാവ്, അധ്യാപകർ, സ്‌കൂൾ പരിസരം എന്നിങ്ങനെ കുട്ടികളെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഘടകങ്ങൾ അടങ്ങിയതാണ് 'ഹാപ്പിനെസ് ട്രയാങ്കിൾ'. ഇവരാണ് കുട്ടികളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത്. നാല് ദിവസം നീണ്ടുനിൽക്കുന്ന റസിഡൻഷ്യൽ വർക്ക്ഷോപ്പ് 'റിസോഴ്സിയോ' അധ്യാപകർക്കായി മാത്രം ഒരുക്കുന്നു. അതിൽ മനശാസ്ത്രപരമായി കുട്ടികളെ മനസിലാക്കൽ മുതൽ അധ്യാപനത്തിനുള്ള ഏറ്റവും നൂതനമായ രീതികൾ വരെ വിദഗ്ധരുടെ സഹായത്തോടെ നമ്മൾ ട്രെയിൻ ചെയ്യിപ്പിക്കുന്നു. എല്ലാ മാസവും മൈക്രോ സർട്ടിഫിക്കറ്റ് പ്രോഗ്രാം, എഐ ടൂളുകളെ കുറിച്ചുള്ള പ്രത്യേക വർക്ക്ഷോപ്പ്, രസകരമായ രീതിയിൽ എങ്ങനെ അധ്യാപനം നടത്തണമെന്നതിനെ കുറിച്ചുള്ള വർക്ക്ഷോപ്പ് തുടങ്ങിയ കാര്യങ്ങളും ഈ സർവീസിൽ ഉൾപ്പെടുന്നു. കുട്ടികൾക്കും ഇതുപോലെ അവർക്ക് അനുയോജ്യമായ വർക്ക്ഷോപ്പുകളും നമ്മൾ ഒരുക്കും. ചൈൽഡ് സ്പെഷ്യലിസ്റ്റുകൾ, സൈക്കാട്രിസ്റ്റുകൾ, അക്കാദമിക് തലത്തിൽ മികവ് തെളിയിച്ചവർ തുടങ്ങി വലിയൊരു ടീം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ഇതുകൂടാതെ ഞങ്ങൾക്ക് 'റെസൊണേറ്റ് 360' എന്നൊരു പാനൽ ഉണ്ട്. പൂയം തിരുന്നാൾ ഗൗരി പാർവതി ബായ് ആണ് പാനലിന്റെ ചെയർപേഴ്സൺ. ടി.പി.സീതാറാം ഐഎഫ്എസ് (റിട്ടയേർഡ്) ആണ് രക്ഷാധികാരി.
സ്‌കൂളുകൾക്കായി പ്രത്യേക ടൂളുകൾ
സ്‌കൂളുകളുടെ മൊത്തത്തിലുള്ള നിലവാരം ഉയർത്താൻ ആവശ്യമായ പ്രത്യേക ടൂളുകളും റിസോഴ്‌സിയ ഒരുക്കുന്നുണ്ട്. വിദേശ സർട്ടിഫിക്കേഷൻ, അക്രിഡിറ്റേഷൻ മുതൽ സ്‌കൂളുകളുടെ നിലവാരം ഉയർത്താൻ ഉതകുന്നതായ പ്രത്യേക ടൂളുകൾ റിസോഴ്‌സിയയുടെ സേവനങ്ങളിൽ എടുത്തുപറയേണ്ടവയാണ്.
കൂടുതൽ സ്‌കൂളുകളിലേക്ക്
സിബിഎസ്ഇയ്ക്ക് പുറമേ സർക്കാർ സ്‌കൂളുകളിലേക്കും ഈ ആശയം അവതരിപ്പിക്കാനായി ഇപ്പോൾ പദ്ധതികൾ രൂപീകരിക്കുന്നുണ്ട്. കേരളത്തിന് പുറത്തെ ദക്ഷിണേന്ത്യയിലേക്കും 'റിസോഴ്സിയോ'യെ വളർത്തുകയെന്ന ലക്ഷ്യത്തോടെ ഇപ്പോൾ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. കേവലം മൂന്ന് സ്‌കൂളുകളിൽ നിന്ന് തുടങ്ങിയ ഈ പദ്ധതി ഇപ്പോൾ 91 സ്‌കൂളുകളിൽ നടപ്പിലാക്കി കഴിഞ്ഞു. പല സ്‌കൂളുകളും വീണ്ടും ഈ പ്രൊജക്ടിനായി ഞങ്ങളെ സമീപിച്ചിട്ടുണ്ട്. കേവലം പഠിക്കുക, പഠിപ്പിക്കുക എന്നതിനപ്പുറത്തേക്ക് ജെൻസീ കുട്ടികളെ കൂടുതൽ മികച്ചവരാക്കി വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'റിസോഴ്സിയോ' മുന്നോട്ടുപോകുന്നത്. Also Read: 'പേടിച്ച് വിറച്ച് 56 ഇഞ്ച്'; ഡൽഹിയിലേക്കുള്ള ട്രെയിൻ ഗതാഗതം നിർത്തലാക്കി, പിള്ളേരെ പ്രതിരോധിക്കാൻ 23,000 പൊലീസുകാർ
