ആറന്‍മുള വിമാനത്താവള പദ്ധതി യാഥാര്‍ഥ്യമാകും: കെജിഎസ്

ആറന്‍മുള വിമാനത്താവള പദ്ധതി , കെജിഎസ് ഗ്രൂപ്പ് , ആറന്‍മുള , ഹരിത ട്രൈബ്യൂണൽ
ന്യൂഡല്‍ഹി| jibin| Last Modified ശനി, 9 മെയ് 2015 (15:11 IST)
ആറന്‍മുള വിമാനത്താവളം പദ്ധതിയുടെ എന്‍ഒസി പിന്‍വലിച്ചു കൊണ്ടുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ കത്തിനെക്കുറിച്ചറിയില്ലെന്നും, പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നും കെജിഎസ് ഗ്രൂപ്പ് വ്യക്തമാക്കി. സെപ്റ്റംബര്‍ 30നകം പാരിസ്ഥിതികാനുമതി ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന്
കേന്ദ്രം വ്യക്തമാക്കി.

ആറന്‍മുള വിമാനത്താവളം പദ്ധതിയുടെ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മോണിറ്ററിംഗ് കമ്മിറ്റിയുടെ പരിഗണനയിലാണ്. പ്രധാനമന്ത്രി തന്നെ വിമാനത്താവളത്തിന്റെ തറക്കല്ലിടീല്‍ നിര്‍വ്വഹിക്കുമെന്നും കെജിഎസ് ഗ്രൂപ്പ് അറിയിച്ചു.
ആറന്മുള വിമാനത്താവളത്തിന് നല്‍കിയ അനുമതി പ്രതിരോധ മന്ത്രാലയം പിന്‍വലിച്ചിരുന്നു. പദ്ധതിക്കു നല്‍കിയ അനുമതി പിന്‍വലിച്ചുകൊണ്ടുള്ള കത്ത് പ്രതിരോധ വകുപ്പ് വ്യോമയാന സെക്രട്ടറിക്കു കൈമാറുകയും.

പദ്ധതിയെ എതിർക്കുന്നതായും പ്രതിരോധമന്ത്രാലയം വ്യക്തമാക്കുകയുമായിരുന്നു. 2011-ലാണ് ആറന്മുള വിമാനത്താവള പദ്ധതിക്കു പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയത്. വിമാനത്താവളം പണിയുന്നതിന് പ്രധാനമായും വ്യോമയാന മന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും അനുമതിയാണ് വേണ്ടത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :