കാൽപാദത്തിൽ വിഷ ഉറുമ്പിന്റെ കടിയേറ്റു, ശരീരമാസകലം നീർക്കെട്ട്; കൊച്ചിയിൽ യുവാവ് ചികിത്സയിൽ

ഈ മാസം 16ആം തിയ്യതിയാണ് സംഭവം.

Last Modified വ്യാഴം, 25 ജൂലൈ 2019 (14:21 IST)
അംബേദ്‌കർ പാർക്കിൽവച്ചു വിഷ ഉറുമ്പിന്റെ കടിയേറ്റ യുവാവ് ചികിത്സയിൽ. ചിറ്റാറ്റുകര സ്വദേശി ലിൻസ് ആന്റണിക്കാണ് കടിയേറ്റത്. പാർക്കിലെ ചങ്ങാതിക്കൂട്ടം ക്ലബ് പ്രവർത്തകനായ ലിൻസ് സുഹൃത്തുകൾക്കൊപ്പം സംസാരിച്ച് നിൽക്കുന്നതിനിടെ കാൽപ്പാദത്തിൽ ഉറുമ്പ് കടിക്കുകയായിരുന്നു. ഈ മാസം 16ആം തിയ്യതിയാണ് സംഭവം.

വലുപ്പം കൂടിയ ചാരനിറത്തിലുള്ള ഉറുമ്പാണ് കടിച്ചത്. അൽപസമയത്തിനുള്ളിൽ ശരീരമാസകലം ചൊറിച്ചിൽ അനുഭവപ്പെടുകയും കുമിള പോലെ തടിച്ചു പൊങ്ങുകയും ചെയ്തു. ചുമയും ശ്വാസതടസവും ഛർദ്ദിയുമുണ്ടായി. അബോധാവസ്ഥയിലായ ലിൻസിനെ പറവൂർ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

കുത്തിവയ്പ്പെടുക്കുകയും മരുന്ന് കഴിക്കുകയും ചെയ്തെങ്കിലും ഒരാഴ്ച പിന്നിട്ടിട്ടും ക്ഷീണവും നീർക്കെട്ടും മാറിയില്ല. ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ് ലിൻസ് ഇപ്പോൾ. പ്രവാസി കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡ്ന്റാണ് ലിൻസ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :