സൂര്യയ്ക്കെതിരെ വാളെടുത്ത് ബിജെപി, കൂടെ നിന്ന് രജനിയും കമലും !

Last Modified ബുധന്‍, 24 ജൂലൈ 2019 (12:52 IST)
കേന്ദ്ര സര്‍ക്കാറിന്‍റെ നിര്‍ദ്ദിഷ്ട ദേശീയ വിദ്യാഭ്യാസത്തിനെതിരെ രംഗത്ത് വന്ന സൂര്യയെ വിമർശിച്ച് ബിജെപി.
സൂര്യയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് തമിഴ്നാട്ടിലെ ബിജെപിയും സഖ്യ കക്ഷിയായ എഐഎഡിഎംകെയും നടത്തുന്നത്.

എല്ലാവര്‍ക്കും തുല്യവിദ്യാഭ്യാസം നല്‍കാതെ കോഴ്സുകളിലേക്ക് പൊതുപ്രവേശന പരീക്ഷ ഏര്‍പ്പെടുത്തുന്നതില്‍ എന്ത് ന്യായമാണ് ഉള്ളതെന്നായിരുന്നു വിദ്യാഭ്യാസ നയത്തെ വിമര്‍ശിച്ചു കൊണ്ട് ചോദിച്ചത്. ആവശ്യത്തിന് അധ്യാപകര്‍ പോലുമില്ലാത്ത സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ പ്രവേശനം മറികടക്കാന്‍ കഴിയുമെന്നാണ് താരം ചോദിച്ചത്.

നീറ്റ് ഏര്‍പ്പെടുത്തിയതിലൂടെ തമിഴ്നാട്ടിലെ ഗ്രാമീണ, സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം നിഷേധിച്ചതായും അദ്ദേഹം ആരോപിച്ചു.

അതേസമയം, ദേശീയവിദ്യാഭ്യാസനയത്തിനെതിരേ സംസാരിക്കാൻ സൂര്യക്ക് എന്തു യോഗ്യതയാണുള്ളതെന്നാണ് ബിജെപി ചോദിക്കുന്നത്. എന്നാൽ, സൂര്യയ്ക്കെതിരെ ബിജെപി രംഗത്തെത്തിയതോടെ താരത്തിന് പിന്തുണയുമായി മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍, രജനീകാന്ത് എന്നിവരടക്കം തമിഴ് സിനിമാ മേഖലയില്‍ നിന്ന് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :