അരിവില വര്‍ദ്ധിക്കില്ല; ഉല്പന്നങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുമെന്ന് അനൂപ് ജേക്കബ്

കൊച്ചി| JOYS JOY| Last Updated: ശനി, 1 ഓഗസ്റ്റ് 2015 (12:10 IST)
സംസ്ഥാനത്ത് ഓണക്കാലത്ത് അരിക്ഷാമം ഉണ്ടാകില്ലെന്നും അരിവില വര്‍ദ്ധിക്കില്ലെന്നും ഭക്‌ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്. എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് 10ന് ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം സ്റ്റേഡിയം ഗ്രൌണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അയല്‍ സംസ്ഥാനത്ത് നിന്ന് അരി എത്താത്തത് കേരളത്തിലെ വിപണിയെ ബാധിക്കില്ല. സംസ്ഥാനത്ത് അരി എത്തിക്കാന്‍ സര്‍ക്കാര്‍
ബദല്‍മാര്‍ഗം സ്വീകരിക്കുമെന്നും ഭക്ഷ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലേക്കുള്ള അരി വിതരണം അയല്‍ സംസ്ഥാനങ്ങളിലെ മില്ലുടമകള്‍ നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കുടിശിക തീര്‍ക്കാതെ കേരളത്തിലേക്കുള്ള അരി വിതരണം പുനഃസ്ഥാപിക്കില്ലെന്നാണ് മില്ലുടമകള്‍ മാധ്യമങ്ങളെ അറിയിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :