കൺസ്യൂമർഫെഡ് ചതിച്ചു; ആന്ധ്രയിൽ നിന്നുള്ള അരി വരവ് നിലച്ചു

അരിവില ഉയരും , കൺസ്യൂമർഫെഡ് , സപ്ലൈകോ , നിയമസഭ
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 20 ജൂലൈ 2015 (11:26 IST)
സംസ്ഥനത്ത് അരിവിലെ കുത്തനെ ഉയരാന്‍ പോകുന്ന്. കുടിശിക നൽകാത്തതിനാല്‍ സപ്ലൈകോ അടക്കമുള്ള ഏജൻസികൾക്കും ഇടനിലക്കാർക്കും അരി നൽകേണ്ടെന്ന് ആന്ധ്രപ്രദേശിലെ മില്ലുടമകള്‍ തീരുമാനിച്ചതോടെയാണ് ഓണം വരാനിരിക്കെ സംസ്ഥാനത്ത് അരിവില ഉയരാന്‍ പോകുന്നത്.

69 കോടി രൂപയാണ് കൺസ്യൂമർഫെഡ് മില്ലുടമകൾക്ക് നൽകാനുള്ളത്. ഇതേ തുടര്‍ന്ന് കുടിശിക നൽകാതെ അരി നൽകില്ലെന്ന് മില്ലുടമകൾ വ്യക്തമാക്കുകയായിരുന്നു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഓണവിപണിയിൽ ഇടപെടുന്നതിന് സർക്കാരിന് സാധിക്കില്ല. ഓണത്തിനോടനുബന്ധിച്ച് സർക്കാരും സപ്ലൈകോയും ചേർന്നാരംഭിക്കുന്ന ഓണച്ചന്തയ്ക്കും തിരിച്ചടിയാകും മില്ലുടമകളുടെ നിലപാട്.

അതേസമയം, സംസ്ഥാനത്ത് വിലക്കയറ്റമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്ബ് ആണ് സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടായിട്ടുണ്ടെന്ന് അറിയിച്ചത്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ 2011 മുതല്‍ 2015 വരെയുള്ള കണക്കുകള്‍ വ്യക്തമാക്കിയാണ് സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടെന്ന് മന്ത്രി സഭയെ അറിയിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പാല്‍, പച്ചക്കറി വില 50 ശതമാനത്തിലധികം ഉയര്‍ന്നതായി മന്ത്രി പറഞ്ഞു.


അരിയുടെ വില 20 ശതമാനത്തിലധികം കൂടി. ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയില്‍ 65 ശതമാനത്തിലധികം വര്‍ദ്ധന ഉണ്ടായതായും മന്ത്രി വെളിപ്പെടുത്തി. കഴിഞ്ഞ നാലു വര്‍ഷത്തെ കണക്കാണ് സഭയില്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :