‘ബിനീഷ് വന്നപ്പോൾ കൈയ്യടിക്കാൻ പറഞ്ഞത് ഞാൻ, ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും മാപ്പ് ചോദിക്കുന്നു’: അനിൽ രാധാകൃഷ്ണൻ

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 1 നവം‌ബര്‍ 2019 (12:38 IST)
പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ പരിപാടിക്ക് ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയ നടൻ ബിനീഷ് ബാസ്റ്റിനെ സംവിധായകൻ മേനോൻ അപമാനിച്ച സംഭവത്തിൽ പ്രതിഷേധവുമായി സോഷ്യൽ മീഡിയ. ഇതോടെ ബിനീഷിനോട് മാപ്പ് ചോദിച്ച് സംവിധായകൻ. ബിനീഷ് ആയതുകൊണ്ടല്ല പങ്കെടുക്കില്ലെന്ന് പറഞ്ഞത്, മറ്റൊരാളുമായി വേദി പങ്കിടാൻ കഴിയില്ല എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു എന്ന് സംവിധായകൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

‘മാസിക പ്രകാശനം ചെയ്യാനാണ് അവർ വിളിച്ചത്. വരില്ലെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. നിർബന്ധിച്ചപ്പോൾ വീട്ടിൽ വന്ന് ഔദ്യോഗികമായി ക്ഷണിക്കണമെന്ന് പറഞ്ഞു. സംഘാടകർ തലേദിവസം വീട്ടിൽ വന്നു. ആരൊക്കെ ഉണ്ടെന്ന് ചോദിച്ചപ്പോൾ വേറാരും ഇല്ലെന്നായിരുന്നു പറഞ്ഞത്.
മറ്റൊരാളുടെ ലൈം ലെറ്റ് പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഞാന്‍ അല്ലാതെ മറ്റാരെങ്കിലും ഉണ്ടെങ്കില്‍ ഇല്ലെന്ന് പറഞ്ഞിരുന്നു.‘

‘എന്നാൽ, ബിനീഷ് ഉണ്ടെന്ന കാര്യം പിറ്റേദിവസമണ് എന്നെ അറിയിക്കുന്നത്. എന്നെ ഒഴിവാക്കണമെന്ന് പറഞ്ഞു. ബിനീഷ് ആയത് കൊണ്ടല്ല, മറ്റൊരാളുമായി വേദി പങ്കിടാൻ ആഗ്രഹമില്ലാത്തത് കൊണ്ടാണ്. ബിനീഷ് വന്നപ്പോള്‍ ഞാന്‍ തന്നെയാണ് എല്ലാവരോടും കയ്യടിക്കാന്‍ പറഞ്ഞത്. വേദിയില്‍ വന്നപ്പോള്‍ കസേരയില്‍ ഇരിക്കാനും പറഞ്ഞു. അദ്ദേഹം കേട്ടില്ല, ഞാന്‍ പറഞ്ഞത് ഒന്നും കേട്ടില്ല.‘

‘എന്റെ പേരിനൊപ്പം മേനോൻ എന്നുണ്ടെങ്കിലും ഞാൻ അങ്ങനെയൊന്നും ചിന്തിക്കുന്ന കൂട്ടത്തിലല്ല. ബീനിഷിനെ എനിക്ക് ഇഷ്ടമാണ്. എന്റെ അടുത്ത സിനിമയില്‍ അദ്ദേഹത്തിന് ഒരു ചെറിയ വേഷം ഞാന്‍ എഴുതിവെച്ചിട്ടുണ്ട്. ഞാൻ കാരണം അദ്ദേഹത്തിനു വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും മാപ്പ് ചോദിക്കുന്നു’- അനിൽ രാധാകൃഷ്ണൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :