ദര്‍ബാറിന് ശേഷം രജനികാന്ത് ചെയ്യുന്ന സിനിമയ്ക്ക് പേരിട്ടു

Is this the title of Superstar Rajnikanth's next?
അനീസ് ജാവേദ്| Last Modified വ്യാഴം, 31 ഒക്‌ടോബര്‍ 2019 (19:35 IST)
എ ആര്‍ മുരുഗദാസ് - രജനികാന്ത് ടീമിന്‍റെ ദര്‍ബാര്‍ അവസാനഘട്ട ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രജനി ഏറെക്കാലത്തിന് ശേഷം പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദര്‍ബാര്‍ ഒരു മാസ് മസാല ത്രില്ലറാണ്. അതേസമയം, രജനിയുടെ അടുത്ത സിനിമ സംവിധാനം ചെയ്യുന്നത് ‘സിരുത്തൈ’ ശിവയാണ്.

‘വിശ്വാസം’ എന്ന ബ്ലോക്ബസ്റ്ററിന് ശേഷം സംവിധാനം ചെയ്യുന്ന ഈ സിനിമ കുടുംബപശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ പടമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും പുതിയ വിവരം അനുസരിച്ച് ശിവ - രജനി ടീമിന്‍റെ സിനിമയ്ക്ക് പേരിട്ടിരിക്കുകയാണ്. ‘വിയൂഗം’ എന്നാണ് സിനിമയുടെ പേരെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ട്രാറ്റജി, പ്ലാന്‍ എന്നൊക്കെയാണ് വിയൂഗം എന്ന തമിഴ് പേരിന്‍റെ അര്‍ത്ഥം. ശിവയ്ക്ക് ‘വി’ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകളോടുള്ള സെന്‍റിമെന്‍റ്സ് ഈ സിനിമയിലും തുടരുകയാണ് എന്നര്‍ത്ഥം.

രജനികാന്തിന്‍റെ നായികയായി ഈ സിനിമയില്‍ മഞ്‌ജു വാര്യര്‍ വരുമോ ജ്യോതിക വരുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സണ്‍ പിക്‍ചേഴ്‌സ് നിര്‍മ്മിക്കുന്ന വിയൂഗത്തിന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :