തൃശൂര്‍|
jibin|
Last Modified ചൊവ്വ, 21 ജൂണ്‍ 2016 (17:30 IST)
നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസിന്റെ തോൽവിക്ക് കാരണം മുൻമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി എൻ ബാലകൃഷ്‌ണൻ ആണെന്ന് വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര. ഇടതുമുന്നണിക്ക് അനുകൂലമായ പ്രസ്താവനകള്‍ തെരഞ്ഞെടുപ്പ് സമയത്ത് ബാലകൃഷ്ണന്റെ ഭാഗത്തുനിന്നുണ്ടായി. തോൽവി പഠിക്കാൻ നിയോഗിച്ച കെപിസിസി ഉപസമിതിക്ക് മുമ്പാകെയാണ് അനിൽ രൂക്ഷവിമർശനം ഉന്നയിച്ചത്.
പാര്‍ട്ടി സ്വത്തുക്കളില്‍ പലതും സ്വകാര്യ ട്രസ്റ്റുകളാക്കി സിഎന്‍ ബാലകൃഷ്ണന്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്. വടക്കാഞ്ചേരിയിൽ തന്നെ പരാജയപ്പെടുത്താൻ സി എൻ ശ്രമിച്ചു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമൊരുക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും അനിൽ അക്കരെ ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസിന് വന്‍ തോല്‍വിയാണുണ്ടായത്. വടക്കാഞ്ചേരിയില്‍ മാത്രമാണ് നേരിയ ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ കഴിഞ്ഞത്. ഇതോടെയാണ് തോൽവി പഠിക്കാൻ കെപിസിസി ഉപസമിതിയെ വച്ചത്. ഈ സമിതിക്ക് മുന്നിലാണ്
അനിൽ അക്കര തുറന്നടിച്ചത്.