ജയ്പുർ|
joys|
Last Updated:
ചൊവ്വ, 14 ജൂണ്‍ 2016 (09:45 IST)
ഉത്തർ പ്രദേശിനു ശേഷം പ്രിയങ്ക വധേരയെ നേതൃ സ്ഥാനത്തേക്ക് ആവശ്യപ്പെട്ട് രാജസ്ഥാനും. 'പ്രിയങ്കയിൽ ഇന്ദിരയെ കാണുന്നു' എന്ന പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്ററുകളാണു രാജസ്ഥാനിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പോസ്റ്ററിനു പിന്നിലെന്നാണ് കരുതുന്നത്.
ജയ്‌പുർ കോൺഗ്രസിന്റെ ന്യൂനപക്ഷ വിഭാഗം വൈസ് പ്രസിഡന്റ് നവാബ് ഭക്ഷ് ആണു പോസ്റ്റർ പതിച്ച്ചതെന്നാണ് റിപ്പോർട്ടുകൾ. പ്രിയങ്കയെ ഇന്ദിര ഗാന്ധിയുമായി താരതമ്യപ്പെടുത്തിയാണു പോസ്റ്ററുകൾ.
ഇന്ദിരയുടെയും പ്രിയങ്കയുടെയും ചിത്രങ്ങൾ പതിച്ചിരിക്കുന്ന പോസ്റ്ററിൽ 'നിന്നിൽ ഞങ്ങൾ ഇന്ദിരയെ കാണുന്നു' എന്നാണു എഴുതിയിരിക്കുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന്റെ ഗേറ്റിൽ തിങ്കളാഴ്ച രാവിലെയാണ് പോസ്റ്ററുകള്‍
കണ്ടത്.
വിവാദമായതിനെ തുടര്‍ന്ന് പിന്നീട് പോസ്റ്ററുകൾ നീക്കം ചെയ്തു. കഴിഞ്ഞ മാസം ഉത്തർ പ്രദേശിൽ നിന്ന് കോൺഗ്രസിന്റെ 600 ബ്ലോക്ക് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവർ പ്രിയങ്ക നേതൃ സ്ഥാനത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു.