മോദിയുടെ ചായകുടിച്ചവര്‍ക്കും ബിരുദത്തിന് ഒപ്പം പഠിച്ചവര്‍ക്കും 2 ലക്ഷം രൂപ നല്‍കുമെന്ന് ദിഗ്‌വിജയ് സിംഗ്!

മോദിയുണ്ടാക്കിയ ചായ ആരെങ്കിലും കുടിച്ചിട്ടുണ്ടോ? എങ്കില്‍ 2 ലക്ഷം സമ്മാനം: ദിഗ്‌വിജയ് സിംഗ്

മുംബൈ| Last Modified ശനി, 18 ജൂണ്‍ 2016 (09:39 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബിരുദ കോഴ്സിന് പഠിച്ചവര്‍ക്കും മോദി ചായവില്‍പ്പനക്കാരനാ‍യിരുന്ന സമയത്ത് അദ്ദേഹം ഉണ്ടാക്കിയ കുടിച്ചിട്ടുള്ളവര്‍ക്കും രണ്ടുലക്ഷം രൂപ നല്‍കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗിന്‍റെ പരിഹാസം. അങ്ങനെ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് രണ്ടുലക്ഷം രൂപ നല്‍കാനാണ് തീരുമാനമെന്നാണ് സിംഗ് പറഞ്ഞത്.

കളവ് പറയാനാണ് മോദിക്ക് കുട്ടിക്കാലംമുതല്‍ ആര്‍എസ്എസ് പരിശീലനം നല്‍കിയത്. ഒരാള്‍ക്ക് വിദ്യാഭ്യാസം കുറവാണ് എന്നത് ഒരു പ്രശ്നമൊന്നുമല്ല. മോദി മുമ്പു പറഞ്ഞിരുന്നത് മെട്രിക്കുലേഷന്‍ വരെയേ പഠിച്ചിട്ടുള്ളൂ എന്നാണ്. ഇപ്പോള്‍ അവകാശപ്പെടുന്നതാകട്ടെ ബിരുദധാരി എന്നും - ദിഗ്‌വിജയ് സിംഗ് പറഞ്ഞു.

ചായ് കി ചര്‍ച്ച എന്ന പേരില്‍ സംഘടിപ്പിച്ച കര്‍ഷക റാലിയില്‍ പ്രസംഗിക്കുകയായിരുന്നു ദിഗ്‌വിജയ് സിംഗ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :