വി.ഡി.സതീശന്‍ നാടോടിക്കാറ്റിലെ പവനായി; പരിഹസിച്ച് ഷംസീര്‍

രേണുക വേണു| Last Modified ചൊവ്വ, 28 ജൂണ്‍ 2022 (15:12 IST)

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പരിഹസിച്ച് സിപിഎം എംഎല്‍എ എ.എന്‍.ഷംസീര്‍. അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെയാണ് സതീശനെതിരെ ഷംസീര്‍ രംഗത്തെത്തിയത്. നാടോടിക്കാറ്റ് സിനിമയിലെ പവനായി എന്ന കഥാപാത്രത്തെ പോലെയാണ് വി.ഡി.സതീശനെന്ന് ഷംസീര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവായി സതീശന്‍ വന്നപ്പോള്‍ വലിയ കാര്യമൊക്കെ പറഞ്ഞു. ഇപ്പോള്‍ പവനായി ശവമായി പോലെ ആയെന്നും ഷംസീര്‍ പരിഹസിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :