കോയമ്പത്തൂര്‍|
Last Modified ബുധന്‍, 6 മെയ് 2015 (19:19 IST)
പിടികൂടി കൊണ്ടുപോകുന്നതിനിടയില്‍ പൊലീസ് കൊല്ലാന്‍ ശ്രമിച്ചുവെന്ന് രൂപേഷ് പറഞ്ഞതായി മകള്‍ ആമി. നേരത്തെ രൂപേഷിനും ഷൈനയ്ക്കും മക്കളെ കാണാന്‍ കോടതി
പത്ത് മിനിറ്റ് സമയം അനുവദിച്ചിരുന്നു.
വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലനായിരുന്നു പോലീസിന്റെ പദ്ധതിയെന്നും ബഹളം വച്ച് ആളുകളുടെ ശ്രദ്ധ പിടിച്ച പറ്റിയത് കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് രൂപേഷ് പറഞ്ഞതായും മകള്‍ ആമി പറഞ്ഞു.
അതിനിടെ രൂപേഷിനെയും സംഘത്തേയും തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. കോയമ്പത്തൂര്‍ പ്രത്യേക വിചാരണ കോടതിയാണ് പത്ത് ദിവസത്തേക്ക് ഇവരെ കസ്റ്റഡിയില്‍ വിട്ടത്. നേരത്തെ രൂപേഷിനേയും ഷൈനയേയും കാണാനായി മക്കളായ ആമിയും തച്ചുവും കോയമ്പത്തൂരിലെ ജയിലെത്തിയിരുന്നു. എന്നാല്‍ മണിക്കൂറുകളോളം ജയിലിന് പുറത്ത് കാത്തുനിന്നെങ്കിലും രൂപേഷിനെയും ഷൈനയെയും കാണാന്‍ ഇവരെ അനുവദിച്ചില്ല.