ഉംപുന്‍ ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞു; പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലുമായി കര തൊടാനൊരുങ്ങുന്നു

തിരുവനന്തപുരം| ജോര്‍ജി സാം| Last Modified ചൊവ്വ, 19 മെയ് 2020 (21:13 IST)
ഉംപുന്‍ ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞു. നാളെ ഉച്ചകഴിഞ്ഞ് പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലുമായാണ് ചുഴലിക്കാറ്റ് കരതൊടും. കരയ്‌ക്കെത്തുമ്പോള്‍ വലിയ നാശത്തിന് സാധ്യതയുണ്ട്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സൂപ്പര്‍ സൈക്ലോണ്‍ വിഭാഗത്തിലേക്ക് ചുഴലിക്കാറ്റ് മാറിയിരുന്നു. ഇന്ന് വൈകിട്ടോടെയാണ് ഇത് ശക്തി കുറഞ്ഞ് അതി തീവ്ര ചുഴലിക്കാറ്റായി മാറിയത്. നിലവില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 210-220 കിലോ മീറ്ററാണ്.

ഈ നൂറ്റാണ്ടില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ആദ്യ സൂപ്പര്‍ സൈക്ലോണ്‍ ആണ് ഉംപുന്‍. മാരക സംഹാര ശേഷിയുള്ള ലോകത്തിലെ ഏറ്റവും ശക്തിയേറിയ കാറ്റുകളാണ് സൂപ്പര്‍ സൈക്ലോണ്‍ ഗണത്തില്‍ വരുന്നത്.നാളെ തീരം തൊടുമ്പോള്‍ പശ്ചിമ ബംഗാള്‍ തീരത്ത് തിരമാലകള്‍ക്ക് നാല് മീറ്റര്‍ വരെ ഉയരം ഉണ്ടാകാമെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കനത്തമഴയും ഇടിമിന്നലും ഒഡീഷ, പശ്ചിമ ബംഗാള്‍, സിക്കിം എന്നിവിടങ്ങളില്‍ രണ്ട് ദിവസം കൂടി തുടരും. പശ്ചിമ ബംഗാളില്‍ നാളെ തീവ്രമഴക്കും സാധ്യതയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :