Sumeesh|
Last Updated:
ശനി, 30 ജൂണ്‍ 2018 (19:34 IST)
താര സംഘടനയായ അമ്മയെ കുറിച്ചുള്ള ചർച്ചകൾ ഈ സമയത്ത് നല്ലതല്ലെന്ന് മുൻ ഹൈക്കോടതി ജഡ്ജി കെമാൽ പാഷ. ഇപ്പോൾ നടക്കുന്ന ചർച്ചകൾ ദിലീപിനെ കൂടുതൽ ഉപദ്രവിക്കുന്നതിന് കാരണമാകും. നിയമത്തിന് മുന്നിൽ ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ മാത്രമാണെന്നും
കെമാൽ പാഷ പറഞ്ഞു.
അതേസമയം ദിലീപിനെ തിരിച്ചെടുത്തത് കൂട്ടായ തീരുമാനമായിരുന്നെന്നും താരസംഘടനയെ മാഫിയ എന്നും സ്ത്രീവിരുദ്ധ സംഘമെന്നും മുദ്രകുത്തുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും
അമ്മ പ്രസിഡന്റ്
മോഹൻലാൽ പറഞ്ഞു.
നിലവിലെ എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാറാണ്. അമ്മയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നവരെ
അവഗണിക്കും. വിയോജിപ്പുകള്‍ യോജിപ്പുകളായി മാറ്റാം. പുറത്തുനിന്നും അഴുക്കു വാരി എറിയുന്നവര്‍ അതു ചെയ്യട്ടെ എന്നും ലണ്ടനില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പിലൂടെ മോഹന്‍ലാല്‍ വ്യക്തമാക്കി.