മല്യ ആഗസ്റ്റ് 27ന് ഹാജരാകണം, അല്ലാത്തപക്ഷം 12,500 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടും; മല്യക്ക് കോടതിയുടെ സമൻസ്

Sumeesh| Last Modified ശനി, 30 ജൂണ്‍ 2018 (18:17 IST)
രാജ്യത്തെ ബാങ്കുകളിൽ നിന്നും 9000 കോടി രൂപ കടമെ;ടുത്ത് വിദേശത്തേക്ക് മുങ്ങിയ ആഗസ്റ്റ് 27 കോടതിയിൽ ഹാജരാകണമെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി. ലണ്ടനിൽ കഴിയുന്ന മല്യക്ക് ഇത് സംബന്ധിച്ച് കോടതി സമൻസ് അയച്ചു.

ആഗസ്റ്റ് 27ന് മല്യ കോടതിയിൽ ഹാജരായില്ലെങ്കിൽ 12,500 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളിലേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നോട്ട് പോകാൻ കോടതിൻ നിർദേശം നൽകിയിട്ടുണ്ട്. പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി വിജയ് മല്യയെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നൽകിയ ഹർജിയിലാണ് കോടതിയുടെ സുപ്രധന നടപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :