ശ്രീനു എസ്|
Last Modified വ്യാഴം, 25 മാര്‍ച്ച് 2021 (14:58 IST)
ഹിന്ദു ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണങ്ങില്‍ നിന്ന് ഫ്രീ ടെംബിള്‍ മൂവ്മെന്റ് വഴി സ്വതന്ത്രമാക്കണമെന്നും അതുവഴി കേരളത്തിലെ
ക്ഷേത്രങ്ങളെ സര്‍ക്കാര്‍ ഇടപെടലുകളില്‍ നിന്നും ഭരണത്തില്‍ നിന്നും സ്വതന്ത്രമാക്കണമെന്ന് അമിത് ഷാ. ഇന്നലെ കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ ജാഥയിലാണ് അദ്ദേഹം ഇതേ പറ്റി പറഞ്ഞത്.
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ലെന്നും അത് വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കുന്നതാണ് ബിജെപിയുടെ നയം എന്നും അദ്ദേഹം പറഞ്ഞു. ശബരിമല പ്രശ്നത്തിലെ സര്‍ക്കാര്‍ ഇടപെടലുകളെ വിമര്‍ശിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രസംഗം.