1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

യൂട്യൂബിലെ വീഡിയോ കണ്ട് മണ്ണെണ്ണയും തീപ്പെട്ടിയും ഉപയോഗിച്ച് മുടി സ്ട്രെയിറ്റ് ചെയ്യാന്‍ ശ്രമിച്ച 12 കാരന് ദാരുണാന്ത്യം

Trivandrum
യൂട്യൂബിലെ വീഡിയോ കണ്ട് മണ്ണെണ്ണയും തീപ്പെട്ടിയും ഉപയോഗിച്ച് മുടി സ്ട്രെയിറ്റ് ചെയ്യാന്‍ ശ്രമിച്ച 12 കാരന് ദാരുണാന്ത്യം. തിരുവന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ ശിവനാരായണന്‍(12) ആണ് മതിച്ചത്. യൂട്യൂബില്‍ സ്പിരിറ്റും തീയും ഉപയോഗിച്ച് മുടി സ്ട്രെയിറ്റ് ചെയ്യുന്ന വീഡിയോ കണ്ട് മണ്ണെണ്ണയും തീപ്പെട്ടിയും ഉപയോഗിച്ച് അതുപോലെ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു ശിവനാരായണന്‍. 
 
വീട്ടില്‍ പ്രായമായ മുത്തശ്ശി മാത്രമുള്ള സമയം ബാത്ത്റൂമിനുള്ളില്‍ വച്ചാണ് കുട്ടി മണ്ണെണ്ണയും തീപ്പെട്ടിയും ഉപയോഗിച്ച് മുടി സ്ട്രെയിറ്റ് ചെയ്യാന്‍ ശ്രമിച്ചത്. പടര്‍ന്നു കത്തിയ തീയില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
അടുത്ത ലേഖനം
വാക്കുതര്‍ക്കം: കണ്ണൂരില്‍ അയല്‍വാസിയുടെ വെടിയേറ്റ് മധ്യവയസ്‌കന്‍ മരിച്ചു