കൊച്ചി|
VISHNU.NL|
Last Modified വെള്ളി, 19 ഡിസംബര്‍ 2014 (09:17 IST)
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അമിത് ഷാ എത്തിയത്. വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ നൂറു കണക്കിന് ബിജെപി പ്രവര്‍ത്തകരാണ് എത്തിയത്.
ബിജെപിയുടെ അഗത്വ വിതരണ കാമ്പയിനില്‍ പങ്കെടുക്കുന്നതിനായാണ് അമിത് ഷാ കേരളത്തിലെത്തിയത്. പാലക്കാട് രാവിലെ നടക്കുന്ന ബിജെപി പ്രവര്‍ത്തക യോഗത്തിലും ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലും പങ്കെടുക്കുന്ന അമിത് ഷാ വൈകീട്ട് നടക്കുന്ന പാര്‍ട്ടി പൊതുസമ്മേളനത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.
തുടര്‍ന്ന് അടുത്തു വരുന്ന തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ്, മെമ്പര്‍ഷിപ് ക്യാംമ്പയിന്‍ തുടങ്ങിയ വിഷയങ്ങളില്‍ അമിത് ഷാ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്യും. അതേ സമയം സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനെതിരെ കേരളത്തിലെ ആര്‍എസ്‌എസ് നേതൃത്വം വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയിട്ടുണ്ട് എന്നാണ് സൂചന.
ആര്‍എസ്‌എസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാന നേതൃത്വം ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേരളത്തിലെ സംഘടനാ ദൌര്‍ബല്യങ്ങളേക്കുറിച്ച് അമിത് ഷാ നേരത്തേ തന്നെ ആര്‍എസ്‌എസ് നേതൃത്വത്തോട് ആശങ്ക പങ്കുവച്ചിരുന്നു. അതേ സമയം അമിത് ഷായേ വധിക്കാന്‍ തമിഴ്നാട്ടില്‍ നിന്ന് അല്‍ ഉം തീവ്രവാദികള്‍ കേരളത്തിലേക്ക് കടന്നതായി തമിഴ്നാട് ക്യൂ ബ്രാഞ്ച് റിപ്പോര്‍ട്ടുണ്ട്. ഇതേ തുടര്‍ന്ന് കനത്ത സുരക്ഷയാണ് അമിത് ഷായ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.