ആലുവയില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയെ ആക്രമിച്ച കേസിലെ ഭര്‍ത്താവ് പിടിയിലായി

ശ്രീനു എസ്| Last Updated: ശനി, 3 ജൂലൈ 2021 (21:54 IST)
ആലുവയില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയെ ആക്രമിച്ച കേസിലെ ഭര്‍ത്താവ് പിടിയിലായി. പറവൂര്‍ മന്നം സ്വദേശി ജൗഹറാണ് അറസ്റ്റിലായത്. ഇയാള്‍ ജില്ല വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. ആലങ്ങാട് സ്വദേശി നൗഹത്തിനും പിതാവിനുമാണ് മര്‍ദ്ദനം ഏറ്റിരുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ മകളെ അക്രമിക്കുന്നത് തടയാനെത്തിയതായിരുന്നു പിതാവ് സലിം. ഇദ്ദേഹത്തിന്റെ മുഖത്തുനിന്ന് ചോര ഒലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

നാലുമാസം ഗര്‍ഭിണിയാണ് നൗഹത്ത്. ഏഴുമാസം മുന്‍പാണ് ജൗഹറുമായി യുവതിയുടെ വിവാഹം നടന്നത്. സ്ത്രീധനമായി 10ലക്ഷം രൂപ നല്‍കിയിരുന്നു. ഈ പണം ഉപയോഗിച്ച് ജൗഹര്‍ വീടു വാങ്ങിയിരുന്നു. എന്നാല്‍ ഇതിനിടെ വീട് വില്‍ക്കാന്‍ ഇയാള്‍ ശ്രമം നടത്തുകയും ഇത് യുവതി പിതാവിനെ അറിയിക്കുകയുമായിരുന്നു. ജൗഹര്‍ കൂടുതല്‍ പണം ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തു. വയറില്‍ തൊഴികൊണ്ട് നൗഹത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :