ജവാന്‍ റമ്മിന്റെ ഉല്‍പാദനം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും

ശ്രീനു എസ്| Last Modified ശനി, 3 ജൂലൈ 2021 (19:29 IST)
ജവാന്‍ റമ്മിന്റെ ഉല്‍പാദനം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ബവ്‌കോയാണ് ഇക്കാര്യം അറിയിച്ചത്. തിരുവല്ലട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡാണ് റം ഉല്‍പാദിപ്പിക്കുന്നത്. ഒരു ദിവസം ഇവിടെ 8000 കെയ്‌സ് മദ്യം ഉല്‍പാദിപ്പിക്കും.

നേരത്തേ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ സ്പിരിറ്റ് തട്ടിപ്പുകേസില്‍ അകപ്പെട്ടതോടെയാണ് മദ്യ നിര്‍മാണം നിര്‍ത്തിവച്ചത്. ഇരുപതിനായിരം ലിറ്റര്‍ സ്പിരിറ്റിന്റെ തിരിമറി നടന്നതായാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :