ജിഷയുടെ കൊലപാതകം: ചോരക്കറ തെറിച്ചത് രണ്ടുമീറ്ററോളം ഉയരത്തിൽ; ആത്മരക്ഷയ്ക്കായി ജിഷ ഉറങ്ങിയത് തലയണയ്ക്കടിയിൽ വാക്കത്തി വച്ച്

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയ്ക്ക് ഭീഷണിയുണ്ടായിരുന്നുവെന്നതിനുള്ള തെളിവുകള്‍ പൊലീസിനു ലഭിച്ചു

ആലുവ, പെരുമ്പാവൂര്‍, കൊലപാതകം aluva, perumbavur, murder
ആലുവ| സജിത്ത്| Last Updated: ഞായര്‍, 8 മെയ് 2016 (11:18 IST)
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയ്ക്ക് ഭീഷണിയുണ്ടായിരുന്നുവെന്നതിനുള്ള തെളിവുകള്‍ പൊലീസിനു ലഭിച്ചു. ആത്മരക്ഷാര്‍ത്തം ജിഷ ആയുധം കരുതിയിരുന്നതായി പൊലീസ് വ്യക്തമാക്കി. തലയണയ്ക്കടിയിൽ പോലും വാക്കത്തി വച്ചായിരുന്നു ജിഷ ഉറങ്ങിയിരുന്നത്. ഈ വാക്കത്തി പൊലീസിനു ലഭിച്ചിരുന്നു.

വട്ടോളി കനാൽ റോഡിന്റെ സമീപത്തുള്ള അടച്ചുറപ്പില്ലാത്ത വീട്ടിലായിരുന്നു ജിഷയും അമ്മയും താമസിച്ചിരുന്നത്. ഈ വീട് സുരക്ഷിതമല്ലെന്നത് ജിഷയും അമ്മയും ഭയപ്പെട്ടിരുന്നു. ജിഷ മരിച്ചതിനുശേഷം രക്തംപുരണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റായിരുന്നു മഹസറിൽ പ്രധാനമായും വ്യക്തമാക്കിയിരുന്നത്. ജിഷയുടെ മൃതദേഹം കിടന്നിരുന്ന സ്ഥലത്തിന്റെ കിഴക്കുവശത്ത് പകുതി മടക്കിയ ഒരു പുൽപായ ഉണ്ടായിരുന്നുവെന്നും അതിനകത്ത് തലയണയ്ക്കുള്ളിൽ ഒരു വാക്കത്തി ഉണ്ടായിരുന്നുവെന്നും മഹസറിൽ പറയുന്നുണ്ട്. 48 സെന്റിമീറ്റർ നീളമുള്ള വാക്കത്തിയാണ് കണ്ടെത്തിയത്. ജിഷയുടെ ചോരക്കറ രണ്ടുമീറ്ററോളം ഉയരത്തിൽ തെറിച്ചുവെന്നും പൊലീസ് രേഖകളിൽ പറയുന്നു.

കൂടാത് പൊലീസ് തിരയുന്ന യുവാവ്, ജിഷയുടെ അച്ഛൻ പാപ്പു താമസിക്കുന്ന വീട്ടിൽ സഹോദരി ദീപയെ കാണാനെത്തിയിരുന്നെന്നു നാട്ടുകാർ മൊഴി നൽകിയി. എന്നാൽ, വളരെ എളിയ സാഹചര്യത്തിൽ ജീവിച്ച ജിഷയെ ഇത്രയും ആസൂത്രിതമായി കൊലപ്പെടുത്താനുള്ള കാരണം കണ്ടെത്താൻ അന്വേഷണ സംഘത്തിനു ഇതുവരേയും സാധിച്ചിട്ടില്ല. പല കേസുകളിലും കൊലപാതകത്തിന്റെ കാരണങ്ങളാണു പൊലീസിനെ പ്രതിയിലേക്കു നയിക്കുന്നതെങ്കിൽ ഈ കേസിൽ അത്തരം സൂചനകളൊന്നും ഇതുവരേയും ലഭ്യമായിട്ടില്ല.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :