ജിഷയുടെ കൊലപാതകം: പ്രതിയേക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചു; അന്വേഷണം ഇതര സംസ്ഥാനക്കാരനിലേക്ക്

പെരുമ്പാവൂരില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലയാളിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി വനിതാ കമ്മിഷൻ. ജിഷയുടെ സഹോദരി ദീപയുടെ മൊഴിയെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് വനിതാ കമ്മിഷൻ അധ്യക്ഷ കെ സി റോസിക്കു

ജിഷയുടെ മരണം, പെരുമ്പാവൂര്‍, പീഡനം Jishas Murder, Perumbavoor, rape
പെരുമ്പാവൂര്‍| rahul balan| Last Modified ശനി, 7 മെയ് 2016 (18:29 IST)
പെരുമ്പാവൂരില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലയാളിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി വനിതാ കമ്മിഷൻ. ജിഷയുടെ സഹോദരി ദീപയുടെ മൊഴിയെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് വനിതാ കമ്മിഷൻ അധ്യക്ഷ കെ സി റോസിക്കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. ലഭിച്ച വിവരങ്ങൾ പൊലീസിന് കൈമാറുമെന്നും റോസിക്കുട്ടി അറിയിച്ചു.

ദീപയുടെ സുഹൃത്തായ ഇതര സംസ്ഥാനക്കാരനെ കണ്ടെത്താന്‍ പെരുമ്പാവൂര്‍ പൊലീസ് അഞ്ച് ടീമായി തിരച്ചിൽ നടത്തുകയാണ്. ഇതിന്റെ ഭാഗമായി ഇതര സംസ്ഥാനക്കാരുടെ താമസ സ്ഥലങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി. ഇയാളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം മുന്നോട്ടുപോകുന്നത്. അന്വേഷണ സംഘം തയാറാക്കിയ രേഖാ ചിത്രവുമായി ഇയാൾക്ക് സാമ്യമുണ്ട്.

ഇതര സംസ്ഥാനക്കാർ പ്രതിയായ കേസുകളിലേതിന് സമാനമായ പരുക്കുകള്‍ ജിഷയുടെ ശരീരത്തിലുണ്ടായിരുന്നു. ഇത് ജിഷയുടെ സഹോദരി ദീപയുടെ അന്യസംസ്ഥാനക്കാരനായ സുഹൃത്തിലേക്കാണ് എത്തിക്കുന്നത്. ഇയാളെ ഉടന്‍ പിടികൂടും എന്നാണ് സൂചന.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :