1700 പ്രൈമറി സ്കൂളുകള്‍ക്ക് ഡല്‍ഹിയില്‍ ഇന്ന് അവധി; ദീപാവലിയെ തുടര്‍ന്ന് വായു മലിനീകരണം വര്‍ദ്ധിച്ചത് കാരണം

വായു മലിനീകരണത്തെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് ഇന്ന് അവധി

ന്യൂഡല്‍ഹി| Last Updated: ശനി, 5 നവം‌ബര്‍ 2016 (10:06 IST)
വായു മലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ 1700 പ്രൈമറി സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മൂന്നു നഗരസഭകളിലെ സ്കൂളുകള്‍ക്കാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. തെക്കന്‍ ഡല്‍ഹി നഗരസഭ, വടക്കന്‍ ഡല്‍ഹി നഗരസഭ, കിഴക്ക് ഡല്‍ഹി നഗരസഭകള്‍ക്ക് കീഴിലുള്ള പ്രൈമറി സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.

ദീപാവലി ആഘോഷത്തെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ വായു മലിനീകരണ തോത് ക്രമാതീതമായി ഉയര്‍ന്നത്. പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതിനും വലിച്ചെറിയുന്നതിനും 5000 രൂപ വീതം പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഇതിനിടെ, പ്രാർഥനകളും മറ്റ്​ പഠനപ്രവർത്തനങ്ങളും ക്ലാസ്​റൂമിനു പുറത്ത്​ വെച്ച്​ നടത്തുന്നത്​ വരും ദിവസങ്ങളിൽ ഒഴിവാക്കണമെന്ന്​ അധ്യാപകർക്ക്​ നഗരസഭ അധികൃതര്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :