സംസ്ഥാനത്ത് ഇനി മുതല്‍ കള്ള് വില്‍പ്പന ഓണ്‍ലൈന്‍ വഴിയും; സര്‍ക്കാര്‍ ഉത്തരവിറങ്ങി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (13:59 IST)
സംസ്ഥാനത്ത് ഇനി മുതല്‍ കള്ള് വില്‍പ്പന ഓണ്‍ലൈന്‍ വഴിയും നടക്കും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. 5170 ഷാപ്പുകളാണ് ഓണ്‍ലൈന്‍ വഴി കള്ള് വില്‍ക്കുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും വില്‍പന.

കളക്ടറുടെ സാന്നിധ്യത്തില്‍ നേരിട്ടായിരുന്നു ഇതുവരെ വില്‍പ്പന നടന്നിരുന്നത്. ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുന്നതിനായി കള്ള് ഷാപ്പുകള്‍ക്ക് ഈ മാസം 13 വരെ അപേക്ഷ നല്‍കാം. ഷാപ്പുകളുടെ വാടക നിശ്ചയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :