ആലപ്പുഴയില്‍ സ്റ്റിയറിങ്ങില്‍ നായയെ ഇരുത്തി കാറോടിച്ച വൈദികനെതിരെ കേസെടുത്തു

dog
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 11 ജൂണ്‍ 2024 (08:54 IST)
dog
ആലപ്പുഴയില്‍ സ്റ്റിയറിങ്ങില്‍ നായയെ ഇരുത്തി കാറോടിച്ച വൈദികനെതിരെ കേസെടുത്തു. കൊല്ലം പേരയം മിനി ഭവനില്‍ ബൈജു വിന്‍സന്റിനെതിരെയാണ് കേസെടുത്തത്. എന്‍ഫോഴ്‌സ്മെന്റ് ആര്‍ടിഒ ആണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. ഇദ്ദേഹം വാഹനം ഓടിക്കുന്നതിന്റെ ചിത്രം ചിലര്‍ ആര്‍ടിഒയ്ക്ക് കൈമാറിയിരുന്നു.

ചാരുംമൂട്ടില്‍ നിന്ന് പടനിലത്തേക്ക് യാത്ര ചെയ്യുമ്പോഴാണ് തന്റെ നായയെ സ്റ്റിയറിങ് വീലില്‍ ഇരുത്തിയത്. മോട്ടോര്‍ വാഹന നിയമപ്രകാരം ഇത് ലംഘനമായതിനാലാണ് കേസെടുത്തെതെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ടിഒ പറഞ്ഞു. വൈദികനില്‍ നിന്ന് ആര്‍ടിഒ വിശദീകരണം തേടിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :