ആലപ്പുഴയില്‍ ഭാര്യ വീട്ടിലെത്തിയ യുവാവിന് ബന്ധുക്കളുടെ മര്‍ദ്ദനം 34കാരന് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 4 ഡിസം‌ബര്‍ 2024 (13:46 IST)
ആലപ്പുഴയില്‍ ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദ്ദനത്തില്‍ മരണപ്പെട്ടു. ആറാട്ടുപുഴ പുത്തന്‍ പറമ്പില്‍ നടരാജന്റെ മകന്‍ 34കാരനായ വിഷ്ണുവാണ് മരിച്ചത്. ഭാര്യവീട്ടിലെത്തിയതിനു പിന്നാലെ ബന്ധുക്കള്‍ മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ വിഷ്ണു കുഴഞ്ഞു വീഴുകയായിരുന്നു.
ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് വിഷ്ണുവിന്റെ ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ അഞ്ച് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

തന്റെ കുഞ്ഞിനെ ഭാര്യയുടെ വീട്ടില്‍ എത്തിക്കാനായിരുന്നു വിഷ്ണു എത്തിയത്. ഇതിനിടെ ഭാര്യയുടെ ബന്ധുക്കളുമായി തര്‍ക്കത്തിലാവുകയും പിന്നാലെ അരമണിക്കൂറോളം വിഷ്ണുവിനെ ബന്ധുക്കള്‍ മര്‍ദ്ദിക്കുകയും ചെയ്തു. കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :