സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; പവന് കുറഞ്ഞത് 1520 രൂപ

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 8 ജൂണ്‍ 2024 (11:48 IST)
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഇന്ന് പവന് കുറഞ്ഞത് 1520 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,560 രൂപയായി. ഗ്രാമിന് 190 രൂപ കുറഞ്ഞ് 6570 രൂപയായി. കഴിഞ്ഞ ദിവസം പവന് 240 രൂപ വര്‍ധിച്ചിരുന്നു. ഇതോടെ സ്വര്‍ണവില വീണ്ടും 54000 കടന്നിരുന്നു. കഴിഞ്ഞമാസം 20നാണ് സ്വര്‍ണവില റെക്കോഡിലെത്തിയത്. 55,120 രൂപയായിരുന്നു പവന് വില.

പിന്നീട് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞിരുന്നു. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. കൂടാതെ ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യത്യാസങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :