Anu Sithara: ടീനേജ് ഗേള്‍, പത്തൊമ്പതാം വയസ്സില്‍ ഇങ്ങനെയിരുന്ന ആളാ, പഴയ ഫോട്ടോ സ്വയം കുത്തിപ്പൊക്കി അനു സിത്താര

Anu Sithara
കെ ആര്‍ അനൂപ്| Last Modified വെള്ളി, 7 ജൂണ്‍ 2024 (15:37 IST)
Anu Sithara
വിവാഹ ജീവിതത്തിന്റെ നല്ല 9 വര്‍ഷങ്ങള്‍ പിന്നിടുകയാണ് അനു സിത്താര. വരാനിരിക്കുന്ന ജൂലൈ എട്ടിന് ഭര്‍ത്താവ് വിഷ്ണുപ്രസാദും അനുവും വിവാഹ വാര്‍ഷികം ആഘോഷിക്കും. ഇപ്പോള്‍ പുറത്തിറങ്ങുന്ന മലയാള സിനിമകളില്‍ അനു സിത്താരയുടെ മുഖം അധികം ഒന്നും കാണുന്നില്ല. സോഷ്യല്‍ മീഡിയയുടെ ലോകത്തും അത്ര സജീവമല്ല. ഈയടുത്ത് പങ്കുവെച്ച ഒരു ഫോട്ടോഷൂട്ട് തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ 19 വയസ്സ് പ്രായമുള്ളപ്പോള്‍ പകര്‍ത്തിയ ഓര്‍മ്മ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി.















A post shared by (@anu_sithara)


2013-ല്‍ 'പൊട്ടാസ് ബോംബ്' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയെ ഒടുവിലായി കണ്ടത്അഭിജിത്ത് അശോകന്‍ ആദ്യമായി സംവിധാനം ചെയ്ത ജനനം: 1947, പ്രണയം തുടരുന്നു എന്ന സിനിമയിലാണ്.

സത്യന്‍ അന്തിക്കാടിന്റെ 'ഒരു ഇന്ത്യന്‍ പ്രണയകഥ'യില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തത് അനു സിത്താരയായിരുന്നു. തുടര്‍ന്ന്ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ നടി വേക്ഷമിട്ടു.
അനുവും വിഷ്ണുവും 2015 ജൂലൈ എട്ടിനായിരുന്നു വിവാഹിതരായത്. ഫാഷന്‍ ഫോട്ടോഗ്രാഫറാണ് വിഷ്ണു.
അനു സിത്താരയും വിഷ്ണുപ്രസാദും പ്രണയിച്ചാണ് വിവാഹം ചെയ്തത്.











ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :