വയനാട്ടില്‍ അടുത്ത് പ്രിയങ്ക വരണം; സമ്മര്‍ദ്ദവുമായി യുഡിഎഫ്

Priyanka Gandhi and Rahul gandhi
Priyanka Gandhi and Rahul gandhi
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 8 ജൂണ്‍ 2024 (13:02 IST)
വയനാട്ടില്‍ എഐസിസി ജനറല്‍ സെക്രട്ടറി ഗാന്ധിയെകൊണ്ടുവരാന്‍ സമ്മര്‍ദ്ദം ചൊലുത്തി യുഡിഎഫ്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിരവധി തവണ രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി വയനാട് മണ്ഡലത്തില്‍ വന്നിട്ടുണ്ട്. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാണ് രാഹുല്‍ ഗാന്ധി രണ്ടുമണ്ഡലങ്ങളില്‍ നിന്നാണ് ജനവിധി തേടിയത്. കേരളത്തിലെ വയനാട്ടില്‍ നിന്നും ഉത്തര്‍പ്രദേശിലെ റായ്‌ബേലിയില്‍ നിന്നും. രണ്ടിടത്തും മിന്നും വിജയമാണ് രാഹുല്‍ നേടിയത്. ഇതില്‍ റായ്ബറേലി രാഹുല്‍ സ്വീകരിക്കും. ഹിന്ദി ഭൂമിയിലെ സീറ്റ് വിട്ടുപോകുന്നത് തിരിച്ചടിയാകുമെന്നാണ് നേതൃത്വം കരുതുന്നത്.

നേരത്തേ തൃശൂരില്‍ കെ മുരളീധരന്‍ പരാജയപ്പെട്ടപ്പോള്‍ അദ്ദേഹത്തിനായി വയനാട് സീറ്റുനല്‍കുമെന്ന് പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ അതിനുള്ള സാധ്യതയില്ല. കഴിഞ്ഞതവണ അമേഠിയില്‍ തിരിച്ചടി ലഭിച്ചപ്പോള്‍ രാഹുലിനെ രക്ഷിച്ച മണ്ഡലമാണ് വയനാട്. റായ്‌ബേലിയാണെങ്കില്‍ നെഹ്‌റുകുടുംബത്തിന്റെ പരമ്പരാഗത മണ്ഡലവുമാണ്. മൂന്നരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുലിന് വയനാട് കിട്ടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :