കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ബസ് പൂര്‍ണമായും കത്തി നശിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 23 ഫെബ്രുവരി 2024 (11:36 IST)
കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. തീ പിടുത്തത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ബസാണ് അഗ്‌നിക്കിരയായത്. എംഎസ്എം കോളേജിന് മുന്‍വശത്ത് ദേശീയപതയിലായിരുന്നു സംഭവം.

യാത്രക്കാര്‍ക്ക് പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ബസില്‍ നിന്ന് മണം ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ബസ് നിര്‍ത്തി ഉടന്‍തന്നെ യാത്രികര്‍ പുറത്തിറങ്ങാന്‍ ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ബസ്സില്‍ തീ ആളിപ്പടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :