എംബിഎ പ്രവേശന പരീക്ഷാ അഡ്മിറ്റ് കാര്‍ഡ് വന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 23 ഫെബ്രുവരി 2024 (11:31 IST)
മാര്‍ച്ച് മൂന്നിന് നടത്തുന്ന എം.ബി.എ കോഴ്‌സ് പ്രവേശന പരീക്ഷയായ കെമാറ്റിന്റെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ www.cee.kerala.gov.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

ഓണ്‍ലൈന്‍ അപേക്ഷയിലെ അപാകതകള്‍ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ തടഞ്ഞുവച്ചിട്ടുണ്ട്. അത്തരം അപേക്ഷകര്‍ക്ക് വെബ്‌സൈറ്റിലൂടെ മാര്‍ച്ച് ഒന്നിന് ഉച്ചയ്ക്ക് രണ്ട് മണിക്കു മുമ്പ് ഓണ്‍ലൈന്‍ അപേക്ഷയിലെ അപാകതകള്‍ പരിഹരിക്കുന്ന മുറയ്ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാകും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. ഫോണ്‍: 0471 252 5300.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :