1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local News

ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെ മര്‍ദ്ദിച്ച് 24 വര്‍ഷമായി ഒളിവിലായിരുന്ന യുവതി പിടിയില്‍

Alappuzha
ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെ മര്‍ദ്ദിച്ച് 24 വര്‍ഷമായി ഒളിവിലായിരുന്ന യുവതി പിടിയില്‍. ചെറിയനാട് സലിമിന്റെ ഭാര്യ സലീനയെയാണ് അറസ്റ്റിലായത്. ബെംഗളൂരുവില്‍ നിന്നും കൊല്ലകടവിലെ വീട്ടിലെത്തിയ പ്രതിയെ ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ സ്പെഷല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്യുകയായിരുന്നു.
 
1999-ല്‍ സലീനയും സലിമും ചേര്‍ന്ന് സലിമിന്റെ ആദ്യ ഭാര്യയെ മര്‍ദ്ദിച്ചതിന് വെണ്‍മണി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി കോടതിയില്‍ ഹാജരാകാതെ തിരുവനന്തപുരം വെഞ്ഞാറമൂട് ഭാഗത്ത് ഏറെക്കാലം ഒളിവില്‍ കഴിഞ്ഞു.
അടുത്ത ലേഖനം
സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു