ആലപ്പുഴയില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട യുവതി റേഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

ശ്രീനു എസ്| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2021 (15:22 IST)
ആലപ്പുഴയില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട യുവതി റേഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. കുരുട്ടിക്കാട് സ്വദേശി ബിന്ദുവിനെയാണ് ഇന്ന് പുലര്‍ച്ചെ വീടാക്രമിച്ച് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. സ്വര്‍ണക്കടത്തു സംഘമാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വിശ്വസിക്കുന്നു. ബിന്ദുവിന് സ്വര്‍ണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ്. എട്ടുമാസം മുന്‍പാണ് ബിന്ദുവും ഭര്‍ത്താവും ദുബായിയില്‍ നിന്നും നാട്ടിലെത്തിയത്. ഇതിനിടെ മൂന്നുപ്രാവശ്യം ഇവര്‍ ദുബായിയില്‍ പോയിരുന്നു.

നാലുവര്‍ഷമായി ഇവര്‍ ദുബായിയിലാണ് ജോലി ചെയ്യുന്നത്. പ്രതികളെ കുറിച്ച് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിനുപിന്നില്‍ കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് കരുതുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :