സൂക്ഷ്മതയോടെ കളിച്ചില്ലെങ്കിൽ പണി പാളും: മോട്ടേറയിലെ വെല്ലുവിളികളെ കുറിച്ച് രോഹിത്

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 22 ഫെബ്രുവരി 2021 (14:06 IST)
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഏറ്റവും മനിർണായകമായ മത്സരമാണ് 24ന് മോട്ടേറയിൽ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റ്. മത്സരം ഡേ നൈറ്റ് ആണ് എന്നതും നടക്കുന്നത് മോട്ടേറയിൽ ആണ് എന്നതുമാണ് ഇതിന് കാരണം. 2012ന് ശേഷം ഒരു ടെസ്റ്റ് മത്സരം മോട്ടേറയിൽ നടന്നിട്ടില്ല. അതിനാൽ തന്നെ ഇവിടുത്തെ പിച്ചിനെ വിലയിരുത്തുക പ്രയാസമാണ്. ഇപ്പോഴിതാ മോട്ടേറയിൽ നേരിടാൻ സാധ്യതയുള്ള ബാറ്റിങ് വെല്ലുവിളികളെ കറിച്ച് വെളിപ്പെടുത്തിയിരിയ്ക്കുകയാണ് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. പന്തിന്റെ ലെങ്ത് കണ്ടെത്തുക പ്രയാസമാണ് എന്നതാണ് പ്രധാനമായും രോഹിത് ചൂണ്ടിക്കാട്ടുന്നത്.

'ഡേ നൈറ്റ് ടേസ്റ്റ് എന്നത് ഏറെ വെല്ലുവിലികൾ
നിറഞ്ഞതാണ്. കാരണം കാലാവസ്ഥ, വെളിച്ചത്തിന്റെ അളവ് എന്നിവ മാറുമ്പോൾ അത് കളിയിൽ കാര്യമായി തന്നെ ബാധിയ്ക്കും. കൂടുതൽ സൂക്ഷ്മതയോടെയും, ശ്രദ്ധയോടെയും കളിയ്ക്കേണ്ടതുണ്ട്. ആത്മസംയമനവും ഏകാഗ്രതയും നഷ്ടമാകാതെ ശ്രദ്ധിയ്ക്കുക എന്നത് ഏറെ പ്രധാനമാണ്. ഇതിന് സ്വയം സംസാരിയ്ക്കേണ്ടതായി വരും. എല്ലാ ബാറ്റ്സ്‌മാൻമാർക്കും ഈ വെല്ലുവിളികളെ കുറിച്ച് ബോധ്യമുണ്ട്. സാഹചര്യങ്ങൾക്ക് അനുസരിച്ച് അതിലേയ്ക്ക് പാകപ്പെട്ട് കളിയ്ക്കുകയാണ് ചെയ്യേണ്ടത്.' രോഹിത് പറഞ്ഞു. രണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ 1-1 എന്ന നിലയിൽ നിൽക്കുകയാണ് ഇരു ടീമുകളും. അതിനാൽ പരമ്പരയിൽ ആധിപത്യം ഉറപ്പിയ്ക്കാൻ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :