യുവതിക്കെതിരെ എതിര്‍പ്പ് ശക്തം; ബസിലെ യാത്രക്കാരും കണ്ടക്ടറും യുവാവിന് അനുകൂലം - പരാതിയിൽ തീരുമാനമായില്ല

 bus , alappuzha , police , പൊലീസ് , യുവതി , പെണ്‍കുട്ടി , മനുപ്രസാദ് , യാത്രക്കാര്‍
ആലപ്പുഴ| Last Updated: വ്യാഴം, 27 ജൂണ്‍ 2019 (13:59 IST)
കെഎസ്ആർടിസി ബസില്‍ ഒപ്പം ഇരുന്ന യുവാവ് ശല്ല്യപ്പെടുത്തിയെന്ന പരാതിയിൽ യുവതിക്കെതിരെ എതിര്‍പ്പ് ശക്തമാകുന്നു. കുട്ടനാട് ചമ്പക്കുളം സ്വദേശി മനുപ്രസാദിന് (33) എതിരെയാണ് കണ്ടല്ലൂര്‍ സ്വദേശിനിയായ യുവതി കായം‌കുളം പൊലീസില്‍ പരാതി നല്‍കിയത്.

പരാതിയിൽ പൊലീസ് ഇടപ്പെട്ടുവെങ്കിലും ബസിലെ യാത്രക്കാരും കണ്ടക്ടറും യുവാവിന് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണ് പരാതിയിൽ തീരുമാനമാകാതെ നീളുന്നത്. സമൂഹമാധ്യമങ്ങളിലടക്കം യുവതിയുടെ നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്‌ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ചങ്ങന്‍കുളങ്ങരയില്‍ നിന്നാണ് യുവാവ്
കെഎസ്ആർടിസി ബസില്‍ കയറിയത്. ഒഴിഞ്ഞുകിടന്ന ജനറൽ സീറ്റിൽ മനു ഒപ്പം ഇരുന്നതാണ് യുവതിയെ ചൊടിപ്പിച്ചതും പൊലീസില്‍ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചതും.

കായംകുളത്ത് സ്റ്റാൻഡിൽ ഇറങ്ങിയ യുവതി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന്, ഹരിപ്പാട് സ്റ്റാൻഡിൽ ബസ് എത്തിയപ്പോൾ തന്നെ യുവാവിനെ പൊലീസ് പിടികൂടി കായംകുളം സ്റ്റേഷനിൽ എത്തിച്ചിരുന്നു.

ചൊവ്വാഴ്‌ച സ്‌റ്റേഷനില്‍ എത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും യുവതി എത്തിയില്ല. ഇതേ തുടര്‍ന്ന് മനു മടങ്ങി പോയിരുന്നു. കെട്ടിടത്തിനു മുകളിൽ നിന്നു വീണു പരുക്കേറ്റതിനാല്‍ വലതു കാലിന് സ്വാധീനക്കുറവുണ്ട്. അതിനാലാണ് കിട്ടിയ സീറ്റിൽ പെട്ടെന്ന് ഇരുന്നതെന്നും സ്വകാര്യ സ്ഥപനത്തിലെ സെയില്‍‌സ്‌മാനായ യുവാവ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :