പൊക്കിൾ കൊടി മുറിച്ച് മാറ്റാതെ പ്ലാസ്റ്റിക് കവറിനുള്ളിൽ നവജാത ശിശു; ‘ബേബി ഇന്ത്യ‘ എന്ന് പേരിട്ട് യു എസ് പൊലീസ്, അമ്മയെ കണ്ടെത്താൻ അന്വേഷണം

Last Modified വ്യാഴം, 27 ജൂണ്‍ 2019 (12:50 IST)
പൊക്കിൾ കൊടി പോലും മുറിച്ച് മാറ്റാതെ പ്ലാസ്റ്റിക് കവറിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശു. അമേരിക്കയിലെ ജോർജിയയിലെ വഴിയരികിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജൂണ്‍ ആറിനാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കുഞ്ഞിന് ‘ബേബി ഇന്ത്യ’യെന്നു പേരിട്ട് അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കുട്ടിയെ വീണ്ടെടുക്കുന്ന വീഡിയോയും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. വഴിയരികിലെ കുറ്റിക്കാട്ടിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടതിനെ തുടർന്ന് സമീപവാസിയായ ഒരാൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് സംഘം നടത്തിയ തിരച്ചിലിലാണ് പ്ലാസ്റ്റിക് ബാഗിനുള്ളില്‍ കുരുന്നിനെ കണ്ടെത്തിയത്. കുഞ്ഞിനെ മെഡിക്കല്‍ സംഘത്തിനു കൈമാറി. കുഞ്ഞ് ഇപ്പോള്‍ അധികൃതരുടെ കയ്യില്‍ സുരക്ഷിതയാണ്. കുഞ്ഞിന് ഇന്ത്യയെന്നു പേരിട്ടെന്നും അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് ട്വിറ്ററില്‍ കുറിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :