ഭാര്യയെ സ്വന്തമാക്കാന്‍ സുഹൃത്തിനെ തലയ്‌ക്കടിച്ച് കൊന്ന് പാളത്തില്‍ ഉപേക്ഷിച്ചു; യുവാവ് അറസ്‌റ്റില്‍

 man , death , kill , police , friend , wife , murder , യുവാവ് , പൊലീസ് , കൊലപാതകം , യുവതി , പ്രണയം
ന്യൂഡല്‍ഹി| Last Modified ബുധന്‍, 26 ജൂണ്‍ 2019 (18:19 IST)
സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്‌റ്റില്‍. ഇന്ദര്‍ലോക് സ്വദേശി ദല്‍ബീറിനെയാണ് (30) സുഹൃത്തായ ഗുല്‍കേഷ് കൊലപ്പെടുത്തിയത്. തലയ്‌ക്കടിച്ച് കൊന്ന ശേഷം പ്രതി മൃതദേഹം റെയില്‍‌വെ പാളത്തില്‍ കൊണ്ടു പോയി ഇടുകയായിരുന്നു.

ഇന്ദര്‍ലോക് സ്വദേശിയായ ദല്‍ബീറും പ്രേംനഗര്‍ സ്വദേശിയായ ഗുല്‍കേഷും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതിനിടെ ദല്‍ബീറിന്റെ ഭാര്യ പൂജയുമായി ഗുല്‍കേഷ് പ്രണയത്തിലേക്കായി. ഇരുവരും തമ്മില്‍ അവിഹിതബന്ധവും തുടര്‍ന്നു.

ഒളിച്ചോടി പോകാമെന്ന് ഗുല്‍കേഷ് പറഞ്ഞെങ്കിലും പൂജ വഴങ്ങിയില്ല. ഇതോടെ ദല്‍ബീറിനെ കൊല്ലാന്‍ ഗുല്‍കേഷ് തീരുമാനിച്ചു. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയ ശേഷം റെയില്‍‌വെ പാളയത്തിലൂടെ നടക്കുന്നതിനിടെ ഗുല്‍കേഷ് ദല്‍ബീറിനെ തലയ്‌ക്കടിച്ച് വീഴ്‌ത്തി.

ദല്‍‌ബീറിന്റെ മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ട്രെയിന്‍ പാളയത്തില്‍ ഉപേക്ഷിച്ച് ഗുല്‍കേഷ് രക്ഷപ്പെട്ടു. ട്രെയിന്‍ കയറി ചിന്നി ചിതറിയ നിലയില്‍ ഒരു മൃതദേഹം കണപ്പെട്ടുവെന്ന് പറഞ്ഞ് ഗുല്‍കേഷ് പൊലീസിനെ ബന്ധപ്പെട്ടു. പരിശോധനയ്‌ക്ക് എത്തിയ പൊലീസ് ഗുല്‍കേഷിന്റെ പെരുമാറ്റത്തില്‍ സംശയം പ്രകടിപ്പിച്ചു.

വസ്‌ത്രത്തില്‍ രക്തക്കറ കണ്ടതോടെ പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഗുല്‍കേഷ് കുറ്റം സമ്മതിച്ചു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :