ആലപ്പുഴയില്‍ തുണിക്കടയുടെ ഗോഡൗണില്‍ വന്‍ തീപിടുത്തം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 12 മെയ് 2022 (08:50 IST)
ആലപ്പുഴയില്‍ തുണിക്കടയുടെ ഗോഡൗണില്‍ വന്‍ തീപിടുത്തം. പരുമലയിലെ മെട്രോ സില്‍ക്കെന്ന തുണിക്കടയുടെ ഗോഡൗണിനാണ് തീപിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇന്നുരാവിലെ ആറുമണിക്കാണ് തീപിടുത്തം ഉണ്ടായത്. മൂന്നുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്നാണ് പ്രഥമിക നിഗമനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :