എ റ്റി എം കാര്‍ഡും സ്വര്‍ണ്ണവും കവര്‍ന്നു : പ്രതി പിടിയില്‍

എ റ്റി എം കാര്‍ഡ് കവര്‍ന്ന് ബാങ്ക് അക്കൌണ്ടില്‍ നിന്ന് പണം പിന്‍വലിക്കുകയും സ്വര്‍ണ്ണം കവരുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍

ആലപ്പുഴ, അറസ്റ്റ്, പൊലീസ് alappuzha, arrest, police
ആലപ്പുഴ| Sajith| Last Modified ഞായര്‍, 28 ഫെബ്രുവരി 2016 (11:15 IST)
എ റ്റി എം കാര്‍ഡ് കവര്‍ന്ന് ബാങ്ക് അക്കൌണ്ടില്‍ നിന്ന് പണം പിന്‍വലിക്കുകയും സ്വര്‍ണ്ണം കവരുകയും ചെയ്ത കേസിലെ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ തെക്കു പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് ബിനുഭവനില്‍ വിബിന്‍ ലാലി എന്ന 19 കാരനാണു അമ്പലപ്പുഴ പൊലീസ് പിടിയിലായത്.

അയല്‍വാസിയായ ജിഷ്ണു നിവാസില്‍ സന്തോഷിന്‍റെ വീട്ടില്‍ നിന്നാണ് ഇയാള്‍ എ റ്റി എം കാര്‍ഡും സ്വര്‍ണ്ണവും കവര്‍ന്നത്. 40000 രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളുമാണ് കവര്‍ന്നത്. പിന്നീട് കാര്‍ഡ് ഉപയോഗിച്ച് അക്കൌണ്ടില്‍ നിന്ന് 15,000 രൂപയും പിന്‍വലിച്ചു.



കാര്‍ഡും സ്വര്‍ണ്ണവും കാണാതായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. എ റ്റി എം കൌണ്ടറിലെ സി സി റ്റി വി ക്യാമറയിലെ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ കണ്ടെത്തിയത്.

ചോദ്യം ചെയ്യലില്‍ വിബിന്‍ കുറ്റം സമ്മതിച്ചതായി അമ്പലപ്പുഴ എസ് ഐ പ്രതീഷ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :