തുമ്പോളിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

ശ്രീനു എസ്| Last Modified തിങ്കള്‍, 5 ഏപ്രില്‍ 2021 (10:07 IST)
തുമ്പോളിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. എഴുപുന്ന സ്വദേശികളായ രാഹുല്‍, ഹരിത എന്നിവരാണ് മരിച്ചത്. ഇരുവരുടേയും മക്കളായ വൈഷ്ണ, വിനയ് എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വേണുഗോപാല്‍, സീമ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്.

കാറിന്റെ മൂന്‍സീറ്റിലിരുന്ന ദമ്പതികളാണ് മരണപ്പെട്ടത്. ലോറിക്കടിയില്‍പ്പെട്ടവരെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :