അനുബന്ധ വാര്‍ത്തകള്‍
- തമിഴ്നാടും നാളെ ബൂത്തിലേക്ക്; ഇതുവരെ പിടികൂടിയത് 41 കോടിയുടെ കള്ളപ്പണം
- വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം; ഒരു ബൂത്തില്‍ പരമാവധി 1000 പേര്
- നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന് അന്തരിച്ചു
- പ്രചരണത്തിന്റെ കെട്ടിറങ്ങി: ഇനി മറ്റന്നാള്‍ ബൂത്തില്‍ കാണാം
- മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫ് യുഡിഎഫിന്റെ കൂടെ നില്‍ക്കണമെന്ന് മുല്ലപ്പള്ളി
മുംബൈയില്‍ 144: ഇന്നലെ മാത്രം 11,163 പുതിയ കൊവിഡ് കേസുകള്‍
മുംബൈയില്‍ 144 പ്രഖ്യാപിച്ചു. ഇന്നലെ മാത്രം 11,163 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ 25 പേരുടെ മരണവും രോഗം മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. അത്യാവശ്യ സേവനങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാ സ്ഥാപനങ്ങളും അടച്ചിടും. രാത്രി എട്ടുമണിമുതല്‍ രാവിലെ ഏഴുമണിവരെ കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഏപ്രില്‍ 30വരെ തുടരും.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ 57,074 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 222പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.