ആലപ്പുഴയില്‍ ഉത്സവത്തിനിടെ 15കാരനെ കുത്തിക്കൊലപ്പെടുത്തി; പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം

ശ്രീനു എസ്| Last Updated: വ്യാഴം, 15 ഏപ്രില്‍ 2021 (10:10 IST)
ആലപ്പുഴയില്‍ ഉത്സവത്തിനിടെ 15കാരനെ കുത്തിക്കൊലപ്പെടുത്തി. പടയണിവട്ടം സ്വദേശി അഭിമന്യു ആണ് കൊല്ലപ്പെട്ടത്. പടയണിവട്ടം ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ തര്‍ക്കത്തിലാണ് പത്താംക്ലാസുകാരന്‍ കൂടിയായ അഭിമന്യു കൊല്ലപ്പെട്ടത്. അതേസമയം ആര്‍എസ്എസ് ആണ് കൊലപാതകത്തിനു പിന്നിലെന്ന് ആരോപണം ഉയരുന്നുണ്ട്. മറ്റൊരു സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് അറിയാന്‍ സാധിക്കുന്നത്.

അതേസമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎം വള്ളിക്കുന്നത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം നടന്നത്. നാലുപേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയത്. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :